Posts

Showing posts from July, 2021

മുക്തിക്കായ് ..,

 മുക്തിക്കായ് .., ജീ ആർ കവിയൂർ  മുക്തിക്കായ് വീണ്ടും വീണ്ടും  ഭക്ത്യാ ഭജിക്ക മനമേ രാമ രാമ  അജ്ഞതയാർന്നവനുണ്ടോ  അറിയുന്നു ഈശ്വൻറെ രൂപം അതു നാദങ്ങൾക്കുമപ്പുറം   അരൂപിയാം  ബ്രഹ്മമല്ലോ  മുക്തിക്കായ് വീണ്ടും വീണ്ടും  ഭക്ത്യാ ഭജിക്ക മനമേ രാമ രാമ  ഓജസ്വിയായ പരിവ്രാജകന്‍ മനസ്സാലെ കണ്ടറിയുന്നു  കാഞ്ചനമാണെന്നും  ദേഹവിചാരം മാത്രമായുള്ള  സഹചരന്റെ ദൃഷ്ടി കേവലം  കാമിനിയാം കാഞ്ചനയിലല്ലോ  ഉള്ളിന്റെ ഉള്ളിൽ തെളിയുന്ന  നിത്യ സത്യ ജ്യോതിയാം   ആത്മാവിനെ അറിയുന്നില്ലല്ലോ  മുക്തിക്കായ് വീണ്ടും വീണ്ടും  ഭക്ത്യാ ഭജിക്ക മനമേ രാമ രാമ  വിശന്നുവലയുന്നവന്റെ അന്നവും   ലോകം സംസാരിക്കു  വെറും  പരമോന്നതമായ ഭാവം മാത്രം   എന്നാൽ ജിജ്ഞാസിയാകുന്നവനു  മുന്നിൽ അതീന്ദ്രിയ ജ്ഞാനമല്ലോ  പ്രാപ്യമാം അനുഭൂതിയാം  ആനന്ദമാണ് ബ്രഹ്മമെന്നു  അറിയാതെ  പോകുന്നുവല്ലോ  മുക്തിക്കായ് വീണ്ടും വീണ്ടും  ഭക്ത്യാ ഭജിക്ക മനമേ രാമ രാമ  31 .07 .2021 

മറുകര കാണാതെ

മറുകര കാണാതെ  ഉഴറി നടന്നു കാറ്റോടൊപ്പം  ഇരുളു കീറി കൺ തെളിയിച്ചു  ദിശയറിയാതെ നീങ്ങി മനസ്സ്  കൈവിട്ടു പോയെന്നറിഞ്ഞിട്ടും  ദുഃഖം അലറി തീർത്ത് കരയോട്  കണ്ണുനീര്പ്പിന്റെ ക്ഷാരമറിഞ്ഞു  തീരത്തിനു സമ്മാനിച്ചു പോകുന്ന  കടലിനെ സാക്ഷിയാക്കി പോയവർ  നോവിനെ കൈമുതലാക്കി കടന്നവർ  അനുഭവിക്കുന്ന ദുരിതങ്ങൾക്കറുതി  ഉണ്ടോ അറിയുന്നു ഉണ്ടൊരുങ്ങി സുഖത്താലേ  ഉള്ളറിയാതെ കഴിയുന്നു മറുകര കാണാതെ  ജീ ആർ കവിയൂർ  31 .07 .2021 

ഊയലാട്ടിയുറക്കാമെന്നും

 ഊയലാട്ടിയുറക്കാമെന്നും ഊയലാട്ടിയുറക്കാമെന്നും  ലക്ഷ്‌മി സമേതനെ ഹരിയെ   ഊഞ്ഞാലാട്ടാം സഖേ -2 മത്സ്യ കൂർമ്മ വരാഹ  അവതാരമേ  മമ മനസിതിൽ  വാഴും മഹാമതേ ധന ധാന്യ ഗുണ വൃദ്ധിദ വിഷ്ണോ  ശ്രീധരാ ധരണി പരി പാലക ദേവ ഊയലാട്ടിയുറക്കാമെന്നും  ലക്ഷ്‌മി സമേതനെ ഹരിയെ   ഊഞ്ഞാലാട്ടാം സഖേ -2 വാമന രാമോ രാമ കൃഷ്ണാ അവതാര  ഗുണശൗരേ ഗുണനിധേ ഗഗനവർണ്ണ   ശ്യാമളാംഗ  രംഗ രംഗനാഥാ സാമജ വരദാ  ദുഃഖ ശമനാ ദയാനിധേ കരുണാവാരിധേ    ഊയലാട്ടിയുറക്കാമെന്നും  ലക്ഷ്‌മി സമേതനെ ഹരിയെ   ഊഞ്ഞാലാട്ടാം സഖേ -2 ധാരണ ബുദ്ധാ കൽക്കി , ദശാവതാരാ  സീതാപതേ ലക്ഷ്മണ സോദരാ  ബാലി കുംഭഹരണ രാവണ നിഗ്രഹാ  ഹനുമൽസേവിതാ അയോദ്ധ്യാ വാസനേ  ഊയലാട്ടിയുറക്കാമെന്നും  ലക്ഷ്‌മി സമേതനെ ഹരിയെ   ഊഞ്ഞാലാട്ടാം സഖേ -2 വൈകുണ്ഠവാസാ വൈതരണികളകറ്റുവോനെ  ഏഴിമലവാസിനേ ഏവർക്കും പ്രിയനേ  ഗോസാമിനേ ശ്രീ വെങ്കടാചലപതേ  മനമേ പാടുക പാടുക വീണ്ടും  ഊയലാട്ടിയുറക്കാമെന്നും  ലക്ഷ്‌മി സമേതനെ ഹരിയെ   ഊഞ്ഞാലാട്ടാം സഖേ -2 ജീ...

ശ്രാവണ സ്മൃതികൾ

 ശ്രാവണ സ്മൃതികൾ  ഇന്ദുപുഷ്പം പൂത്തിറങ്ങി വേളകളിൽ  ദീപപ്രകാശത്തിലായെന്നോർമ്മ  ശ്രാവണ പുലരിയെ കിനാകണ്ടുറങ്ങി  നിദ്രയയുടെ കരലാളനമേറ്റു മയങ്ങയി    സ്വപ്‍ന ചുംബനത്താൽ സ്വർഗ്ഗാനുഭൂതി  സൂര്യ കിരണത്തിന് തലോടലാലുണർന്നു  അരികിൽ നീ ഇല്ലെന്നൊരു ദുഃഖം നിഴലായ് ..!! എങ്കിലുമെൻ അക്ഷരങ്ങൾ നൃത്തം വച്ചു അവയെ കോർത്തു ഞാനൊരു കവിത ചമച്ചു  അതിൽ നിൻ വർണ്ണ ഭംഗി തിളങ്ങി  ആരവങ്ങളാലെതിരേറ്റു തുമ്പ പൂനിലാവും  അറയും പത്തായ പുരയുടെ നിറവും  ആടിയെത്തും കൈമണി കിലുക്കങ്ങളാൽ  അറിയിപ്പുമായോണ പൊട്ടനും വഴി കടന്നു മുറ്റത്ത്  അകത്തു നിന്നുമെത്തി നോക്കും ഉണ്ടക്കണ്ണുകളും  അല്ലിയാമ്പലുകളും നെല്ലിക്കയും കൈമാറിയ  മാനം കാണാ പീലിത്തുണ്ടുകൾ പുസ്തകത്തിൽ  പെറ്റു കൂട്ടുന്ന പ്രണയവും അത് തന്ന വളപ്പൊട്ടും  ഓരോ നിദ്രയില്ലാ രാവുകളിന്നും മാറ്റൊലി കൊള്ളുന്നു  മനസ്സിന്റെ ചരുവുകളിൽ നിന്നും തിരുവോണം  മറക്കാനാവാത്ത മധുര സ്മൃതികളിന്നും താലോലിക്കുന്നു  ജീ ആർ കവിയൂർ  28 .07 .2021 

ശിവാനന്ദ ലഹരി - 9 (സമ്പാദന സംയോജനം )

ശിവാനന്ദ ലഹരി - 9   (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുംജയ സ്തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്‍ണ്ണനേ | ജിഹ്വാചിത്തശിരോംഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാ‍ര്‍ത്ഥിതോ മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ || 41 || ഹേ മൃത്യംജയ! പാപത്തില്‍നിന്ന് നിവൃത്തനാവുന്നതിന്നും,  ശാശ്വതമായ ഐശ്വര്‍യ്യം ലഭിക്കുന്നതിന്നുവേണ്ടിയും  ഭവാന്റെ സ്ത്രോത്രം, ധ്യാന, നമസ്കാരദികള്‍ക്കായി  എന്റെ ജിഹ്വ, ചിത്തം, ശിരസ്സ് മുതലായവ എന്നോടു അഭ്യര്‍ത്ഥിക്കുന്നു.  എനിക്കതിന്നു അനുജ്ഞനല്‍കി അനുഗ്രഹിച്ചാലും;  എന്നെ അടിക്കടി സ്മരിപ്പിച്ചാലും;  എനിക്...

പ്രിയമുള്ളവളേ

  എന്തിനീ മൗനം എന്തിനീ പരിഭവം  എവിടേയോ പറയാതെ പോയൊരു അധരവിരാമമെന്തേ  പ്രണയിനി  കേൾക്കാൻ കൊതിച്ച മൊഴികൾ  അകലെയല്ല എൻ മിടിക്കും  ഹൃദയത്തിലല്ലോ അഴകേ  നിൻ ആരാമമെന്നറിക പ്രിയതേ അണയാൻ നിന്നിൽ അലിയാനെൻ മാനസം കൊതിപൂണ്ടതെന്തെ  വെറുതെയല്ല നിൻ മിഴികളിൽ  എഴുതിയ വരികൾ വായിച്ചിട്ടു തീരുന്നില്ലല്ലോക്ഷര പൂക്കളുടെ  സുഗന്ധം ഞാനറിയുന്നുയിന്നും  എന്തിനീ മൂകത എന്തേ  മൊഴിയാത്തതു പ്രിയതേ    പ്രാണനിലും പ്രാണനാകും  പ്രണയിനീ പ്രിയമുള്ളവളേ  ജീ ആർ കവിയൂർ  28 .07 .2021 

അമുതൽ അം വരെ അമ്മ

 അമുതൽ അം വരെ അമ്മ  അണയാറായ ചിരാതായ്   ആടിയുലയും കൊടുംങ്കാറ്റിൽ  ഇമയടയാതെ കാക്കുന്നുണ്ട്  ഈസ്വരം കേൾക്കും നാദമാ   ഉകാര മകാരമാകുമാ  ഊർജ്ജം പകരുന്നു നിത്യമായ്   ഋഷികളാൽ ഉരുവിട്ട് പോന്നിതു  എകമാന പൊരുളിൽ ശബ്‍ദം  ഏറുന്നു പ്രപഞ്ചമാകെയെന്നും  ഐകമത്യമാം ധ്വനി അത്  ഒഴുകുന്നു പാരാകെ കേൾക്കുക  ഓങ്കാര മന്ത്രമാം പ്രണവമല്ലോ  ഔവണ്ണമറിയിച്ചിതു ലോകമാകെ  അം ഇത് അഹമിഹമില്ലാത്തതായ   അമ്മയെന്ന കാണപ്പെട്ട ദൈവം  ജീ ആർ കവിയൂർ  26 .07 .2021 

അവളറിയാത്ത ഉണർവ്

Image
  അവളറിയാത്ത ഉണർവ്  അവളുടെ വിഷാദിച്ച ചുണ്ടുകൾ  പ്രണയത്തിൻ ഗുഹയിൽ  എല്ലാം നഷ്ടപ്പെട്ടവനായി  ഇന്ന് വിരഹത്തിൻ ചൂടിൽ  കാത്തിരുന്നു മേഘങ്ങൾക്കും  അപ്പുറത്തു നിന്നും വീശി  അടുക്കുവാൻ വെമ്പുന്ന  കുളിരലകൾക്കു നാണമോ    അവളറിയാതെ മെല്ലെ  കണ്ണുനീരാൽ നനക്കും  ചുണ്ടുകൾ എന്നിലെ  ആഴി ആർത്തലച്ചു   അവിളിലേക്കടുക്കുമ്പോൾ  വിശപ്പ് ആർത്തി പൂണ്ടു  വിറയാർന്ന ചുണ്ടുകളുടെ  നോവുകൾ കവിതക്ക്  വഴിയാകുന്നു എന്നറിയുന്നു  വിങ്ങലുകൾ അടക്കാനാവാതെ  തലയിണകൾ ലവണരസം  മുകർന്നു നുകർന്ന് ഉറക്കത്തിൽ  ദുഖസ്വപ്നങ്ങൾ കണ്ടു ഉണരുന്നു  പങ്കുവെക്കാനാവാത്ത അഗ്നി  ആളിക്കത്തി കൊണ്ടേ ഇരുന്നു  രക്ത ധമനികളിൽ ത്രസിപ്പ്  ഒടുങ്ങാത്ത കൊടുങ്കാറ്റിനൊരുങ്ങുന്നു  ഒരു തണൽ ലഭിച്ചുവെങ്കിൽ  ചുണ്ടുകൾ കടിച്ചമത്തി ദിനങ്ങളുടെ  ദൈന്യതക്ക് തളർച്ച കൂടി വന്നു  ജീ ആർ കവിയൂർ  25 .07 .2021 

ഒന്നാവാം

Image
  ഒന്നാവാം  നിഗ്രഹിക്കാം  നമുക്കിനി  പ്രചണ്‌ഡമായ ആഗ്രഹങ്ങളെ  പുഷ്‌ടിയുള്ള ചുംബനങ്ങളാൽ  സീല്‍ക്കാരമാർന്ന  ആലിംഗനത്താൽ  ഉണർത്തട്ടെ എന്നിലെ അഗ്നി  നിൻ അധര സുമങ്ങളാൽ  നിറക്കട്ടെ എന്നെ നിൻ  ആവിശ്യമാർന്നാഴങ്ങളിൽ  അകലാനാവില്ലിനി നിന്നിൽ നിന്നും  നടുകെന്നേ നിന്നിലേക്ക്‌  വന്നെന്നിലലിഞ്ഞു ചേരുക  ആഴത്തിരമാലകണക്കെ മായിക്കാം അതിരുകൾ   യാത്രയാവാം ആനന്ദോന്മാദം നിറഞ്ഞ ഭൂവിലേക്കൊരു നിമിഷം  പ്രണയത്തിന് അനുഭൂതിയാലൊടുങ്ങാo  നീയായിട്ടല്ല ഞാനായിട്ടല്ല  കേവലമൊന്നായി മാറാം  ജീ ആർ കവിയൂർ  25 .07 .2021 

കണ്ടില്ലല്ലോ പ്രിയതേ

 കണ്ടില്ലല്ലോ  പ്രിയതേ കണ്ണുകളിൽ കർക്കിട മഴ  മനസ്സിൽ ചിങ്ങത്തിൻ വെയിൽ  നിഴലായി തണലായി ജീവിതവനിയിൽ  നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ  ഉണങ്ങിവറ്റിയ തരിശായ്   ദാഹാർദ്രമായിരിക്കുന്നു മനം   ഈ മായാ പ്രഹേളികയാൽ  മെനയുന്ന ഗീതകത്താൽ  ഉള്ളകം നോവുന്നു വിരഹം   ഓർമ്മകളുടെ തീച്ചൂളയിലും   നാവിൻ തുമ്പിൽ നിൻ നാമം കണ്ണുകളിൽ കർക്കിട മഴ  മനസ്സിൽ ചിങ്ങത്തിൻ വെയിൽ  നിഴലായി തണലായി ജീവിതവനിയിൽ  നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ  പഴയതാമൊരു കഥയാണിത്  നീ മറന്നാലും എന്നാലാവില്ലത് കർണികാരം പൂത്തു തളിർക്കുകിലും  വിഷുപക്ഷി നീട്ടി പാടുകിലും തുമ്പയും തുമ്പിയും കളിയാടുകിലും  ഓണം വന്നു ഉഞ്ഞാലാടുമ്പോഴും  മറക്കുവാനാവില്ലല്ലോ പ്രിയതേ നിന്നെ  കണ്ണുകളിൽ കർക്കിട മഴ  മനസ്സിൽ ചിങ്ങത്തിൻ വെയിൽ  നിഴലായി തണലായി ജീവിതവനിയിൽ  നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ  വർഷങ്ങളെത്ര കഴിഞ്ഞുവെന്നോ  ഋതുക്കൾ മാറി മറഞ്ഞു വെന്നോ  മേഘങ്ങൾ മാനത്തു വന്നു പോകുകിൽ  മനമൊരു വേഴ...

ഓർമ്മത്തണലിൽ

 ഓർമ്മത്തണലിൽ  കഴിഞ്ഞു കൊഴിഞ്ഞ നാലുദിനങ്ങളീ  ജീവിത വനികയിൽ സൗഹൃദമെന്ന  പുഷ്പങ്ങളുടെ നറുണങ്ങളുടെ നടുവിൽ  സ്വർഗ്ഗ സമാനമാക്കിയ ചില നിമിഷങ്ങളേ  ഇനിയും വാടാതെ ഇരിക്കട്ടെ നാൾവഴികളിൽ  ഇടനെഞ്ചിന്റെ താളം നിലക്കും വരേക്കും  ഇനിയെത്ര നാളുണ്ടോ ജീവിക്കുക അവർക്കൊപ്പം  ഇഴയകലാതെ ഇരിക്കട്ടെ ഇമയടയുവോളം  കടന്നു പോകുമീ നാളുകളൊക്കെ  കിതപ്പിന്റെ ദിനങ്ങളിൽ തണലാകും  കിണഞ്ഞു പരിശ്രമിച്ചൊരാ ദിനരാത്രങ്ങളുടെ കനവുകളൊക്കെ ഇനി കാണാനാവതില്ല   കലർപ്പില്ലാത്ത സുഹൃത്ത് ദിനങ്ങളെ  കഴിയുന്നുയിന്നുമാ വസന്തത്തിൻ  പുതുമണം മാറാത്ത പട്ടുപോവാത്ത  പൂമര ചോട്ടിന്റെ തണലോർമ്മകളിൽ  ജീ ആർ കവിയൂർ  24 .07.2021 

ഓർമ്മകളിൽ നിന്നും .. ( ഗസൽ )

 ഓർമ്മകളിൽ നിന്നും .. ( ഗസൽ ) നിന്നോർമ്മകളെന്നിലുണർത്തിയ  മാസ്മരിക ഭാവമേ ഒരു കവിതയായ്  പിറവികൊള്ളുന്നുവല്ലോ വിരൽ  തുമ്പിലായ് ആരും കേൾക്കാത്ത  ഇന്നലേകളിലെ ഈറൻ നിലാവും  ഇമകളിൽ പടരുമാ ധന്യ നിമിഷങ്ങൾ  ഇന്നെവിടെ പോയ് മറഞ്ഞു അറിയില്ല  ഇടനെഞ്ചിലായ് മിടിക്കുന്നു ജീവന താളം  നിന്നോർമ്മകളെന്നിലുണർത്തിയ  മാസ്മരിക ഭാവമേ  കവിതേ ... ഈണം നൽകുമെൻ മനസ്സിന്റെ  ആന്തോളമായ് ഓളമായ് മാറുന്നു  എന്തേ നീയിതു കേൾക്കാതെ  കാണാതെ പോയല്ലോ സഖീ  നിന്നോർമ്മകളെന്നിലുണർത്തിയ  മാസ്മരിക ഭാവമേ  കവിതേ ... ജീ  ആർ കവിയൂർ  24 .07 .2021 

അമ്മേ അനുഗ്രഹിക്കുക

 അമ്മേ  അനുഗ്രഹിക്കുക  മധുകൈടഭ നിഗ്രഹേ മായാമോഹിനി മമ ഹൃദയവാസിനി മാലുകളകറ്റുക തായേ സർവാംഗഭൂഷിതേ  സർവ്വേശ്വരി സകലർക്കും സദ്പാതകാട്ടുവോളേ  സകലേ, തൊഴുന്നേൻ മഹാമാരികളകറ്റി  മാലോകരെ രക്ഷിക്കുക മായാമായി ചിന്മയി മനോഹരാംഗീക തായേ  ഹിമവൽ സിംഹാസിനീ ഹൈമവതീ, ഹനിക്കുക  ഹരിക്കുക ദുരിതങ്ങളെ ഹൃദയവാസിനീ , തായേ ജീ ആർ കവിയൂർ 22.04.2021

ഹൃദയ ലയം

 ഹൃദയ ലയം   ലയവിന്യാസം താളം  ലാഘവതരം സംഗീതം  ലക്ഷണമിതു  ഉജ്വലം  ലഘുസിദ്ധി പ്രദം   ലസിതം ലാസ്യം ഭാവം  ലഭ്യം ലഹരി മയം  മധുരതരം ഭാഷ്യം സുഖം  മുഖാരവിന്ദം നയനസുഖം  മന്ദാര സുഗന്ധം വസനസുഖം   മന്ത ചലനം മദന സുഖം  മോഹാവേശം ശയനസുഖം  മമ മാനസവാസേ മനസുഖം..!!

വിജയമുണ്ട് അവസാനം

വിജയമുണ്ട് അവസാനം  (i) വർണ്ണങ്ങൾ ചാലിച്ചു ചാലിച്ചു വിവർണ്ണം ആയല്ലോയെന്ന് വിവശനായി പിന്നിട്ട ജീവിത വഴികളിലൂടെ കണ്ണുനിറഞ്ഞ്  വീർപ്പുമുട്ടലുകളുടെ ദിനങ്ങൾ വാതായനങ്ങൾ തോറുമായി  വിയർപ്പിൻ മണം പേറി  വിശപ്പിന്റെ വൈതരണികൾ വഴുക്കലുള്ള  കാൽവെപ്പുകൾ വീഴാതെ അവസാനമായി  വിങ്ങലുടെയും വിതുമ്പലുകളും വീശിയടിച്ച കാറ്റും മഴയും കടന്നു  വലിപ്പ ചെറുപ്പങ്ങളുടെ  വഴക്കുകളുടെയിടയിൽ  വിശാലമായാകാശ ചരുവിൽ വിശ്രമം വിശ്രമമെന്ന ശ്രമം  വിചിത്രമാണ് വിവശത വരുന്നതിന് നേരിടുക തന്നെ  വിരഹങ്ങളുടെ വിടവാങ്ങൽ  വൈകാരികതക്കു മുടിവുണ്ടോ  വിശ്വം ചമച്ചൊരു  വിശ്വസങ്ങൾക്ക് മുന്നിൽ  വഴിമുട്ടി നിൽക്കുന്നുയെങ്കിലും വിജയമിനിയുമുണ്ട് സത്യം ..!! (II) ലയനം ഹൃദയത്തുടിപ്പുകൾ തേടിയ കാതുകളിൽ ലബ്ടബിന്റെ  നേരിയ ചലനങ്ങൾ  ഉയർന്നു താഴ്ന്നു നെഞ്ചകം  കാത്തിരിപ്പിന്റെ അവസാനം  കാതിൽ നനുനനുത്ത മർമ്മരമായ് കാറ്റുപറഞ്ഞു കടലിന്റെ കദനം  കരയുടെ നെടുവീർപ്പിൻറെ  അലറി അടുക്കലിന്റെ ആഴങ്ങളറിയാതെ  ആഞ്ഞടിപ്പുകളുടെ വേദന അലിഞ്ഞലിഞ്ഞു ചേരുന്നു  തിരികെ വരാൻ ഇഷ്...

മണ്ഡോദരി

Image
  മണ്ഡോദരി  പൂർവ ജന്മത്തിൽ ശിവഭക്തയാം  പേരു മധുരയെന്നുള്ളവൾ  പാർവതിയുടെ  ശാപത്താൽ  പന്ത്രണ്ടു വർഷങ്ങൾ മണ്ടൂകമായി പൊട്ടക്കിണറ്റിൽ കിടക്കവേ  പൊടുന്നനെ ഒരുനാൾ  പരമശിവന്റെ ഭക്തരായ   അസുരന്മാരുടെ ശില്പിയായ  മയനും  ഹേമയെന്ന അപ്സരസ്ത്രീക്കു  പുത്രിയായ് മനുഷ്യ കുഞ്ഞായി  പോറ്റി വളർത്തിയുമെന്നു  പറയപ്പെടുന്നയിവൾ മണ്ടുകത്തിൽ നിന്നും രൂപമാറിയവൾക്കു  പേരു മണ്ഡോദരി എന്നായി മാറി  പുരാണത്തിലെ പേരുകേട്ടവരിൽ  പഞ്ചകന്യകമാരിലൊരുവളാമിവളെ  പത്തു തലയുള്ളവന്റെ  പത്നിയായ്  പതിവ്രതയാമിവളെ ലങ്കയിൽ  മാരുതി ആദ്യം കണ്ടപ്പോൾ  സീതയെന്നു കരുതിയെന്നു  വാല്മീകിയുടെ വാക്കുകളിൽ  വായിച്ചറിഞ്ഞു , മക്കളായ്  പിറന്നിവർക്കു ഇന്ദ്രജിത്ത്  അതികായൻ , അക്ഷകുമാരൻ  പരുഷമല്ലാത്ത വാക്കുകളലങ്കാരമായുള്ളവൾ  ലങ്കേശനോട് സീതയെ വിട്ടു കൊടുത്തു  യുദ്ധമില്ലാതെ പോകാൻ ഉപദേശിച്ചവൾ  എങ്ങിനെ ശ്രേഷ്ഠമല്ലയെന്നു  ചിന്തിക്കുക  പറയാതെ ഇരിക്കവയ്യ ..!!  ജീ ആർ കവിയൂർ  20 .07 .2021 ...

പ്രണയ തുടർച്ച

 പ്രണയ തുടർച്ച നീയെന്നുള്ളിലെ  മൊഴിയാണ്  പൊഴിഞ്ഞുവീണു ചിതറുന്ന ഓർമ്മ മുത്താണ്  ചിരി വിടരുന്ന ചുവപ്പിൻ  സന്ധ്യകളുടെ നിറമാണ്  തണൽ നിഴലാർന്ന മനസ്സിന്റെ ഭിത്തിയിലെ  ആരും കാണാത്ത  മോഹങ്ങൾ പെയ്യുന്ന  ഗുൽമോഹർ ചൂവടാണ്  ചുണ്ടുകൾ വിതുമ്പിയതും  ചുവടുകളന്നതും  ജീവിത പുസ്തകത്തിലെ  മറക്കാനാവാത്ത  കനവുകളുടെ തെളിയിടമാണ് വാക്കുകൾ വരികളായ് വർണ്ണങ്ങൾ വിതറുന്ന  ചിതാകാശത്തിന്റെ  കുളിർ നിലാവാണ്  ആഴിതിരമാലകളുടെ ആർത്തലച്ചു മടങ്ങുന്ന  കാഴ്ച കാണാൻ വിങ്ങുന്ന കരയായ് ഞാനിന്നും തുടരുന്നു . ജീ ആർ കവിയൂർ 18.07.2021

ശിവാനന്ദ ലഹരി - 8 (സമ്പാദന സംയോജനം )

    ശിവാനന്ദ ലഹരി - 8   (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്‍ണ്ണേ പ്രസന്നേ മനഃ കുംഭേ സ‍ാംബ തവ‍ാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത്ഫലം | സത്ത്വം മന്ത്രമുദീരയന്നിജശരീരാഗാരശുദ്ധിം വഹന്‍ പുണ്യാഹം പ്രകടീകരോമി രുചിരം കല്യാണമാപാദയന്‍ || 36 || സ‍ാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ  ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട്  ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ  മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും  ജ്ഞാനമാകുന്ന(...

അണയാതെ ഇരിക്കട്ടെ

 അണയാതെ ഇരിക്കട്ടെ  ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ  ക്ഷേത്രത്തിലെ എരിയും നാളം പോലെ  നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ  പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ  അണയാത്ത ചിരാത് പോലെ മണ്കുടിലിൽ  വ്രണിത വികാരത്താൽ നിൻ മുന്നിൽ നമ്ര ശിരസ്ക്കനായി നിൽക്കുന്നു  പ്രിയതേ  സത്യം നീയില്ലാതെ ജീവിതം പാപസമാനം  അറിയുന്നു ഞാൻ എൻ കുറ്റങ്ങളൊക്കെ  എന്നുമെൻ മനസ്സിൽ നിൻ ചിത്രം മാത്രം  എരിഞ്ഞു തീരുമൊരു മെഴുകു തിരിപോലെ  പള്ളി മേടയിലെ മൗനത്തിലായ് പ്രിയതേ  വേർപാടിന്റെ തിരി കൊളുത്തല്ലേ  കരും തിരി പടരാൻ അനുവദിക്കല്ലേ  സ്നേഹത്തിൻ എണ്ണ നിറക്കുമല്ലോ  വിദ്വേഷത്തിൻ കാറ്റാൽ കെടാതെയിരിക്കട്ടെ  ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ  ക്ഷേത്രത്തിലെ എരിയും നാളം പോലെ  നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ  പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ  ജീ ആർ കവിയൂർ  14 .07 .2021 

അറിയുക കണ്ണനെ

അറിയുക കണ്ണനെ രാധ പറഞ്ഞു കാർവർണ്ണൻ എൻെറ എന്ന് മീര പറഞ്ഞു മണിവർണ്ണൻ തന്റെ എന്ന് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു എന്ന്  ജ്ഞാനികൾ പറഞ്ഞു ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ  മുരളിയൂതും മണിവർണ്ണന്റെ  പാട്ടു കേട്ടു ഉണരുന്നു ഗോകുലം  മോഹങ്ങളാൽ ഇരുളുന്നു വെളുക്കുന്നു മനസ്സിൽ നിറഞ്ഞു നിന്നു മായക്കണ്ണൻ  രാധ പറഞ്ഞു കാർവർണ്ണൻ എൻെറ എന്ന് മീര പറഞ്ഞു മണിവർണ്ണൻ തന്റെ എന്ന് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു എന്ന്  ജ്ഞാനികൾ പറഞ്ഞു ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ദേവകീ ജന്മം നൽകി വളർത്തി യശോദ  നിൻ ദർശനമെത്ര പുണ്യം എന്ന് ഭക്തർ  കർമ്മ ധർമ്മങ്ങൾ ഗീതയിലൂടെ പറഞ്ഞുതന്ന നിൻ മൊഴികളിന്നും നിറയുന്നു  മനസ്സുകളിൽ രാധ പറഞ്ഞു കാർവർണ്ണൻ എൻെറ എന്ന് മീര പറഞ്ഞു മണിവർണ്ണൻ തന്റെ എന്ന് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു എന്ന്  ജ്ഞാനികൾ പറഞ്ഞു ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ജീ ആർ കവിയൂർ 12.07.2021 

ഇതോ..?!!

 ഇതോ..?!! ഉള്ളിലെവിടെയോ  ഉണർന്നൊരു നോവ്  മുള്ളുകൊള്ളും പോലെ  ഇതോ പ്രണയമെന്നത്  ദൂരെ ദൂരേ പോകിലും  അടുക്കലുണ്ടന്നറിയുന്നു  ഓർമ്മകളാഴം തേടുന്നു  നീയറിയുന്നുവോ ആവോ  ഉള്ളിലെവിടെയോ  ഉണർന്നൊരു നോവ്  മുള്ളുകൊള്ളും പോലെ  ഇതോ പ്രണയമെന്നത്  നിൻ മൗനമെന്നെയേറെ  നോവിക്കുന്നു അസഹ്യം  മരിച്ചാലും നിന്നെ പിന്തുടരും  നീ തന്നതു വെറും  വാക്കുകളോ  ഉള്ളിലെവിടെയോ  ഉണർന്നൊരു നോവ്  മുള്ളുകൊള്ളും പോലെ  ഇതോ പ്രണയമെന്നത്  അറിയില്ല നാം പരസ്പരം  പങ്കുവെക്കാതെ പോയ  വാക്കുകളിന്നും മനസ്സിൽ   മാറ്റൊലികൊള്ളുന്നു പ്രിയതേ  ഉള്ളിലെവിടെയോ  ഉണർന്നൊരു നോവ്  മുള്ളുകൊള്ളും പോലെ  ഇതോ പ്രണയമെന്നത്  ജീ ആർ കവിയൂർ  12 .07 .2021 

ഓണ വെയിൽ

  ഓണ വെയിൽ  ചിന്തു പാട്ടിന്റെ ചേലൊത്ത് ചുവടുവച്ചു നിൽക്കണേ ചന്തമുള്ള ചേലു കാട്ടി  ചിരിക്കുന്നുണ്ട് എൻ ചങ്കിൽ  ചാഞ്ഞ് ചരിഞ്ഞാടുന്നുണ്ട്  ചാമരങ്ങൾ ഒക്കെ അങ്ങ്  ചറപറയെന്നു പെയ്യുന്നുണ്ട്  ചിറകു നനഞ്ഞ പക്ഷിയായി ചില്ലകളിൽനിന്ന് ചിന്തിച്ച്  ചെറുകിളിയൊന്നുത്  ചുണ്ടനക്കി തേച്ചുമിനുക്കി ചുറ്റിലും മഴയുണ്ടേ കനക്കുന്നേൻ ചാരു മുഖിയാം അവളുടെ  ചിന്തകൾ ചലച്ചിത്രം കണക്കേ  ചില്ലിട്ട ജാലകത്തിലെത്തി  ചുമലിൽ തട്ടി ഓർമ്മകൾ  ചിങ്ങനിലാവ് പൂത്തുലഞ്ഞു  ചിത്രത്തിൽ ആകെ പെയ്യുന്നത് ചിക്ക് എന്നു വന്നോരു  ചിറകുവിരിച്ച ഓണവെയിൽ    ജി ആർ കവിയൂർ  12 07 2021

സായാഹ്നത്തിൽ ..

 സായാഹ്നത്തിൽ .. ദൂരെ ദൂരത്തോളം  മേഘാവൃതമായിരുന്നു  എങ്ങുമേ നിഴലകന്നിരുന്നു  ഇതുപോലൊരു അന്തരീക്ഷം  ഉണ്ടായതായി ഓർക്കുന്നില്ലല്ലോ  ഒടുവിൽ കണ്ടു മുട്ടി നിന്നെ  നിഴലുകളുടെ പിന്നിലായ്  എന്നിട്ടും മനസ്സിലാക്കിയില്ല  എന്നിലെ നിഷ്കളങ്ക ഹൃദയം നിന്നെ  ഈ ഏകാന്തതയുടെ കാൽപെരുമാറ്റങ്ങൾ  അവസാനിക്കുന്നിടത്ത് മുകിൽ മാത്രം  അശാന്തി മാത്രം  ജീവിത സായാഹ്നനത്തോളം  എന്തെ പിന്തുടരുന്നുവല്ലോ അറിയില്ലല്ലോ  നാലു ഭിത്തിക്കുള്ളിലായ് ഏറെ വിതുമ്പി  നോവിൻ ആഴങ്ങളോളം ഇറങ്ങി നിഴലിനായ്  ഉണങ്ങാ മുറിവുമായ് പിൻ തുടരുന്നു യാത്ര  ലക്ഷ്യമില്ലാ സഞ്ചാരത്തിനൊരു മുടിവില്ലയോ  സുഗന്ധത്തിന് അഭാവം മാത്രമായിരുന്നു  എന്ന് തിരിച്ചറിയലിനു എത്ര വസന്തങ്ങൾ  കാത്തിരിക്കേണ്ടി വന്നുവല്ലോയീ പൂ  വിരിയും മുൻപേ എന്തെ കൊഴിഞ്ഞില്ല .. ദൂരെ ദൂരത്തോളം  മേഘാവൃതമായിരുന്നു  എങ്ങുമേ നിഴലകന്നിരുന്നു  ഇതുപോലൊരു അന്തരീക്ഷം  ഉണ്ടായതായി ഓർക്കുന്നില്ലല്ലോ ജീ ആർ കവിയൂർ  11 .07 .2021 

മുന്നേറുന്നു

 മുന്നേറുന്നു  കണ്ണടക്കുകിൽ കാന്മു  നിൻ സാമീപ്യമറിയുന്നു  കനവിൽ വന്നതുപോലെ  കൺ തുറന്നെപ്പോഴേക്കും  അറിയില്ല നിൻ നാമവും  വിലാസവുമെനിക്കെങ്കിലും  അർക്കാംശുവിൻ തിളക്കമായ്     നിലാവിൻ വർണ്ണമായ് നിത്യം  മനസ്സിലങ്ങിനെ നിറയുന്നു  വഴിയറിയാ കല്ലും മുള്ളും  നിറഞ്ഞ പാതകളിൽ  നടക്കുമ്പോഴും  നീ കാണിച്ച  മാർഗ്ഗത്തിലൂടെ മുന്നേറുന്നു  ജീ ആർ കവിയൂർ  11 .07 .2021  

മൊഴികളിലെ ഗന്ധം

 മൊഴികളിലെ ഗന്ധം  നിൻ മിഴികളിൽ കണ്ടു  ഞായെൻ മൊഴികളിൽ പൂക്കും  മുല്ലമലരുകളുടെ ഗന്ധം  ആരും  കാണാത്ത എഴുതാത്ത  പാടാത്ത സുന്ദരമാം  ഗാലിബിൻ ഗസലീണം  നീലരാവിൻ  നിഴൽ  പാലോളിയിൽ തിളങ്ങും  നിൻ മുഖം മായാതെ മനസ്സിൽ  നിത്യം മയൂര നൃത്തം നടത്തുമ്പോൾ  അകലെ വിരഹ കടലിൻ നോവറിഞ്ഞു  മുരളിക തേങ്ങി പ്രണയത്തിൻ  വസന്ത ഗീതങ്ങൾ കുളിരേകി  ശിശിരം വന്നു മുട്ടിയുരുമ്മി  ഓർമ്മകളുടെ ചെപ്പുതുറന്നു  വാരി പുതച്ചു അനുഭൂതിയുടെ  വീഞ്ഞിൻ ലഹരി പതഞ്ഞു പൊന്തി     നിൻ മിഴികളിൽ കണ്ടു  ഞായെൻ മൊഴികളിൽ പൂക്കും  മുല്ലമലരുകളുടെ ഗന്ധം  ആരും  കാണാത്ത എഴുതാത്ത  പാടാത്ത സുന്ദരമാം  ഗാലിബിൻ ഗസലീണം ജീ ആർ കവിയൂർ  10 .07 .  2021   

കൃപനീമാത്രമേ

കൃപനീമാത്രമേ..!! കാണുവാനെനിക്കു നീ കണ്ണ് രണ്ടു തന്നു  അലഞ്ഞുനടന്നു നിന്നെ  തേടുവാൻ കാലു രണ്ടു തന്നു  വഴികാട്ടി തരുവാൻ കൈകൾ രണ്ട് തന്നു നിൻ ഗന്ധം അറിയാൻ  നമുക്കു രണ്ടു ദ്വാരമുള്ള മൂകൊന്നു തന്നു  അന്നം ചവച്ചിറക്കി വാൻ  വായൊന്നും വിശപ്പറിയാൻ വയറൊന്നും  തന്നു  നല്ലതും തീയതിയും നേടാൻ നാവോന്നുമാത്രമേ തന്നുള്ളാല്ലോ  ഇതൊക്കെ അറിഞ്ഞു  എഴുതുവാനും പാടുവാനും വന്നപ്പോഴേക്കും അവയുടെ ശക്തി ക്ഷയിച്ചുവല്ലോ സർവ്വശക്താ കൃപനീമാത്രമേ..!! ജീ ആർ കവിയൂർ 9.7.2021

ശിവാനന്ദ ലഹരി - 7 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 7   (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  നാലം വാ പരമോപകാരകമിദം ത്വേകം പശൂന‍ാം പതേ പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും | സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ || 31 || ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും  പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി  നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന  അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള  ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു.  അതിനെ വിഴുങ്ങുകയോ, ഛര്‍ദ്ദിക്കുകയോ ചെയ്...

വരവായ്‌ മൂന്നാമതും

വരവായ്‌ മൂന്നാമതും വരാനുള്ളതു പലരൂപം  വന്നു കയറുമല്ലോയറിയില്ല  വന്നതൊക്കെ കച്ചവടമാക്കി  വരവിനൊത്ത ചിലവുകളൊക്കെ വലിയവനെന്നോ ചെറിയവനെന്നോ വഴിവക്കിലിട്ടു പിടികൂടുന്നൊരു  വലുപ്പമില്ലാത്ത ചെറു കണ്ണിൽ വന്നു വിടാതട്ടഹസിക്കുന്നു  വിശപ്പ് ശപ്പനാണ് അപ്പനാണ് വന്നു വന്നു മരണദേവൻ പോലും വയ്യാത്ത വണ്ണം നിൽക്കുമ്പോൾ വറുതിയറുതിയറിഞ്ഞു ചിലർ  വിറ്റു കാശാക്കുന്നു വെട്ടു തുണികളാൽ  വായും മൂക്കും പൊത്തിയങ്ങു  വലിഞ്ഞുമുറുകി നടക്കുകയല്ലാതെ വിയർപ്പറിഞ്ഞു ജീവിക്കുകയിനി ജീ ആർ കവിയൂർ   7 7 2021

നിറഞ്ഞു നിന്നു

 നിറഞ്ഞു നിന്നു  എന്നിലെ ഗ്രീഷ്മമെരിഞ്ഞുകത്തി ശിശിരകുളിരിനായ് കാത്തിരിപ്പു  നിൻ സാമീപ്യത്തിനായങ്ങു കൊതിയോടെ  നീലാകാശച്ചുവട്ടിൽ നിൽക്കുമ്പോൾ  നിന്റെ വരവിനെ സ്വാഗതമരുളാൻ  കുയിലുകൾ പാടി മയിലുകളാടി  പുഞ്ചിരിപ്പൂ വിരിയിച്ചു പൂക്കൾ  ഇല്ലിമുളം കാടുകൾ മെല്ലെ  കുളിർകാറ്റിൽ ഇളകിയാടി  നീ അറിയാതെ നിന്നരികിലെത്തി  നിൽക്കുന്നു മ്മ മനം മനനം ചെയ്തു  എന്നിലെ എന്നിൽ നീ നിറഞ്ഞു നിന്നു ജീ ആർ കവിയൂർ  06 .07 .2021 

ആനന്ദമയം വിവേകാനന്ദമയം

 ആനന്ദമയം  വിവേകാനന്ദമയം   അറിവിൻ ശൈലമേ  ആത്മ ചൈതന്യമേ  അവിടുന്നു പകർന്നോരു  ആത്മബലമാനന്ദമയം  ആനന്ദമയം  വിവേകാനന്ദമയം തൊട്ടുണർത്തി ഭയരഹിതമാം   പ്രബോധനങ്ങൾക്കൊണ്ടങ്ങു  യുവതയുടെ മനമുണർത്തി  ധർമ്മത്തിൻ തേരുണർത്തി വങ്കദേശത്തുനിന്നുമേഴു സാഗരം  കടന്നങ്ങു നടത്തി ദിഗ് വിജയം  ഇന്നുമങ്ങു ജീവിച്ചിരിപ്പു  ജനമനമിതിൽ സ്വാമിനേ  അറിവിൻ ശൈലമേ  ആത്മ ചൈതന്യമേ  അവിടുന്നു പകർന്നോരു  ആത്മബലമാനന്ദമയം  ആനന്ദമയം  വിവേകാനന്ദമയം ജീ ആർ കവിയൂർ  05 .07 .2021  ഇന്നലെ വിവേകാനന്ദ സ്വാമിനമ്മെ വിട്ടു പിരിഞ്ഞിട്ടു  119 വർഷമായി

തൃക്കവിയുരെഴും ദേവാ

 തൃക്കവിയുരെഴും ദേവാ തിങ്കൾ കല ചൂടും ദേവാ  തിരുജടയിൽ ദേവഗംഗ  തിരുവാമഭാഗേ പാർവ്വതി  തിരുവുള്ളം ധാനിപ്പതാരെ  ത്രിദോഷങ്ങളെയകറ്റിയെങ്കിളേ  തൃക്കൺ പാർത്തനുഗ്രഹിക്കണേ  തിരുവൈക്കം വാഴുന്നവനേ നിന്നേ തൃക്കവിയൂരിലും കണ്ടുതൊഴുന്നേൻ  ത്രേതായുഗത്തിൽ പണ്ടു ശ്രീരാമസ്വാമി തൻ  തിരുക്കരത്താൽ ആവാഹിച്ചു പ്രതിഷ്ഠിച്ച  തിരു സാനിദ്ധ്യമറിയുന്നുയിന്നു ഞാൻ ദേവാ  തൃക്കവിയൂരിലെഴും മുക്കണ്ണൻ ഭഗവാനെ  തിരുദർശനം എനിക്കു പുണ്യം  തിരുവുള്ളക്കേടുണ്ടാവാതെ  തിരുദർശനമരുളണേ ദേവാ എൻ തീരാ ദുഃഖങ്ങളകറ്റണേ ദേവാ  ഓം നമശിവായ  ഓം നമശിവായ  ജി ആർ കവിയൂർ  05 07 2021

നീ വന്നീടുമ്പോൾ (ഗസൽ)

 നീ വന്നീടുമ്പോൾ (ഗസൽ)  ആ ആ അ അ അ രേ  അല്ലയോ പ്രിയനേ നീ  അരികത്തു വന്നീടുമ്പോൾ  അരിമുല്ല പൂവിൻ ഗന്ധം  അറിയില്ല തൊടിയിൽ വിരിഞ്ഞതോ  കാലവർഷം ഹർഷാരവമുണർത്തി  കരളിൽ വിരിഞ്ഞു കന്മദം   കാതിലുണർന്നു ഗസൽ വീചികൾ  കാതരയായ മനസിന്നു സന്തോഷം  അല്ലയോ പ്രിയനേ നീ  അരികത്തു വന്നീടുമ്പോൾ  ആഴ കടലിൻ നീലിമ പടർന്നു  അറിയാതെ മനം തുന്തിലമായ്  നയനകളിലഞ്ചനമെഴുതിയത്  നിനക്കായ് മാത്രമല്ലോ പ്രിയനേ  നിഴലകലട്ടെ നിലാവ് പടരട്ടെ  നിറയട്ടെ ചിതാകാശത്തു നിൻ രൂപം അല്ലയോ പ്രിയനേ നീ  അരികത്തു വന്നീടുമ്പോൾ അറിയുന്നു തനമനമാകെ  ആനന്ദം ആനന്ദം പരമാനന്ദം  ജീ ആർ കവിയൂർ  05 .07 .2021 

നോവിനീണം (ഗസൽ)

 നോവിനീണം (ഗസൽ)  പ്രണയത്തിന് മധുര നോവേറി  പറക്കുന്ന മനസ്സേ നീ കണ്ടുവോ  പുതുമഴ കുളിരിൻ ഇരുളിൽ  പൂത്തിരി കത്തും സ്വപ്‍നങ്ങളായിരം  കൊതിതീരും മുൻപേ മിന്നി  മറഞ്ഞില്ലേ നിൻ പുഞ്ചിരി പൂമുഖം  അന്നം ചിന്നം പെയ്യും താളത്തിനു  ശ്രുതി മീട്ടി ചീവിടുകളും  പുലരി വെട്ടം വന്നു ചുംബിക്കുവോളം  ഓർമ്മതൻ വീചികളാൽ മൂളി  വരികൾക്ക് വിരഹത്തിയീണം  തീർത്തൊരു ഗസൽ നിനക്കായ് സഖേ  ജീ ആർ കവിയൂർ  04 .07 .2021 

ഓം നമോ വെങ്കടേശ്വരായ നമഃ

 ഓം നമോ വെങ്കടേശ്വരായ നമഃ  പാടുക കേൾക്കുക ഹരി നാമമേ  ദിക്കിതിൽ  മുഴങ്ങട്ടെ നഭസ്സിൽ വിരിയട്ടെ  മനസ്സു കുളിരട്ടെ മോക്ഷം ലഭിക്കട്ടെ  പാടുക കേൾക്കുക ഹരി നാമമേ  വെങ്കടാചലപതി നാമമേ -2  തിരുമല വെങ്കടേശ്വരാ  തിരുവുള്ള കേടില്ലാതെ  തവ ദശനം കാണുവാൻ  തപിക്കുന്നു ഉള്ളകം ഭഗവാനേ   പാടുക കേൾക്കുക ഹരി നാമമേ  ദിക്കിതിൽ  മുഴങ്ങട്ടെ നഭസ്സിൽ വിരിയട്ടെ  മനസ്സു കുളിരട്ടെ മോക്ഷം ലഭിക്കട്ടെ  പാടുക കേൾക്കുക ഹരി നാമമേ  വെങ്കടാചലപതി നാമമേ -2  ശേഷാദ്രി, നീലാദ്രി,  ഗരുഡാദ്രി, അഞ്ജനാദ്രി,  ഋഷഭാദ്രി, നാരായണാദ്രി,  വെങ്കടാദ്രിമുകളിൽ സപ്തഗിരിയിലായ്  ഭൂമി ദേവിയാം പദ്മാവതിക്കൊപ്പം   വസിപ്പവനെ ശ്രീനിവാസനെ  പാടുക കേൾക്കുക ഹരി നാമമേ  ദിക്കിതിൽ  മുഴങ്ങട്ടെ നഭസ്സിൽ വിരിയട്ടെ  മനസ്സു കുളിരട്ടെ മോക്ഷം ലഭിക്കട്ടെ  പാടുക കേൾക്കുക ഹരി നാമമേ  വെങ്കടാചലപതി നാമമേ -2  ജീ ആർ കവിയൂർ  03 .07 .2021 

ശിവാനന്ദ ലഹരി - 6 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 6   (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  കദാ വാ ത്വ‍ാം ദൃഷ്ട്വാ ഗിരിശ തവ ഭവ്യ‍ാംഘ്രിയുഗലം ഗൃഹീത്വാ ഹസ്താഭ്യ‍ാം ശിരസി നയനേ വക്ഷസി വഹ‍ന്‍ | സമാശ്ലിഷ്യാഘ്രായ സ്ഫുടജലജഗന്ധാന്‍ പരിമലാ- നലാഭ്യ‍ാം ബ്രഹ്മാദ്യൈര്‍മ്മുദമനുഭവിഷ്യാമി ഹൃദയേ || 26 || അല്ലേ ഗിരിശ! അങ്ങയെ ദര്‍ശിച്ച അങ്ങായുടെ ശുഭപ്രദങ്ങളായ  തൃപ്പാദങ്ങ‍ള്‍ രണ്ടിനേയും ഇരു കൈകല്‍കൊണ്ടും പിടിച്ച്  ശിരസ്സിലും നേത്രങ്ങളിലും മാറിടത്തിലും എടുത്തണച്ചാശ്ലേഷം  ചെയ്തുകൊണ്ട് വികസിച്ച താമരപ്പുക്കളുടെ വാസനയുള്ള  സൗരഭ്യത്തെ മുകര്‍ന്ന് ബ്രഹ്മദേവ‍ന്‍ തുടങ്ങിയവര്‍ക്കുംകൂടി  സുദുര്‍ല്ലഭമായ ആനന്ദത്തെ ...

ശിവാനന്ദ ലഹരി - 5 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 5  (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  ധൃതിസ്തംഭാധാര‍ാം ദൃഢഗുണനിബദ്ധ‍ാം സഗമന‍ാം വിചിത്ര‍ാം പദ്മാഢ്യ‍ാം പ്രതിദിവസസന്മാര്ഗഘടിത‍ാം | സ്മരാരേ മച്ചേതഃസ്ഫുടപടകുടീം പ്രാപ്യ വിശദ‍ാം ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവഗണൈഃ സേവിത വിഭോ || 21 || ഹേ കാമാരേ! വിഷസുഖങ്ങള്‍ നിത്യമാണെന്ന നിശ്ചയമാകുന്ന  സ്തംഭത്തെ മുറുകെപ്പിടിച്ചുകൊണ്ടും സത്വം, രജസ്സ്, തമസ്സ് എന്നീ  ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ട്, സഞ്ചരിക്കുന്നതില്‍  ഔത്സുക്യത്തോടുകൂടിയതായി, വിചിത്രമായി, പദ്മാഢ്യമയി  ദിവസം തോറും സന്മാര്‍ഗ്ഗത്തി‍ല്‍ ചേര്‍ക്കപ്പെട്ടതായി നിര്‍മ്മലമായി  പ്രകാശിച്ചുകൊണ്ടിരിക്കു...

കനകാംബരമേ നീ - ലളിത ഗാനം

 കനകാംബരമേ നീ -  ലളിത ഗാനം  കനകാംബരമേ നീ അംബരം നോക്കി നിൽപ്പതാരെ  . (2) അകക്കാമ്പിലെ വിരിഞ്ഞ നോവിനാൽ  ധ്യാനിപ്പതാരെയാണോ. അണയാതെ കനലായ്  ഹൃത്തിൽ വിരിഞ്ഞു സങ്കടപ്പൂ ആറാത്ത നോവ്‌ അലറി തീർക്കുന്നു ആഴക്കടൽ തീരത്തിനോട്  ( 2) (കനകാംബരമേ നീ..) എന്നുമിങ്ങനെ നിന്നങ്ങു ശലഭ ചുംബനമേറ്റ് കഴിയുന്നു നീയെത്ര ധന്യ നീയിത്ര സുന്ദരി മലർമാല്യമായി നിന്നെ ചൂടുന്നുവല്ലോ കരിയും വരെ ചിരിതൂക്കി നിലപ്പു. (കനകാംബരമേ നീ..) ജീ ആർ കവിയൂർ 01.07.2021