പിണക്കങ്ങളിനിയൊഴിയാം
പിണക്കങ്ങളിനിയൊഴിയാം... നാലണയിലുമെട്ടിണയിലും നട്ടകണ്ണുകൾ കാണാറുണ്ടമ്മമുഖം പലപ്പോഴുമൊർത്തു പോകാറുണ്ടൊരു രൂപ നാണയങ്ങളിലച്ഛന്റെയോർമ്മകൾ ഈ ചെറു ജീവിതവഴികളിൽ ചെറുകാര്യങ്ങളോട് പിണങ്ങാറുണ്ട് എന്തിരിക്കുന്നീ ചെറുവിഷയങ്ങളിൽ ജീവിതമേ ! നിന്നോട്ടു മുഖംതിരിക്കാൻ എന്തേ ? വിധാതാവാമീശ്വരൻതന്നിലേക്ക് ഏറെ സമയം നമുക്കായിയെത്രയോ ചിലവിടുമ്പോൾ പിന്നെയെന്തിനിങ്ങനെ ആരൊക്കെയോ മുതിർന്നവർവന്നു ശകാരിച്ചു പോകുമ്പോളതാ മനസ്സിലാവാതെ നടന്നു പലപ്പോഴുമെന്നാലിപ്പൊളറിയുന്നു അവർ നമ്മെയെന്നും സ്നേഹിച്ചിരുന്നു അനുഭവങ്ങൾ പഠിക്കുന്നു വീഴ്ചയാൽ അച്ഛനമ്മമാരോടുമർദ്ധപാതിയോടും മക്കളോടും സുഹൃത്തുക്കളോടുമെന്തിന് അയൽക്കാരോടന്യനാട്ടുകാരോട് വെറുതെ പിണങ്ങിയിരുന്നീസ്വരംകേൾക്കൂമീശ്വരനോടും പിന്നെയീ ദേഹത്ത് വമിക്കും ദൈവത്തോടും മുഖംതിരിച്ചു പിണങ്ങി നിഷേധിയായി ഒക്കെ തെറ്റ്, ഇനി പുതിയ വെളിച്ചം പുതിയാകാശവുമെല്ലായിടത്തും സർവ്വം സഹയാം ഭൂമിയിലേക്കിതാ സച്ചിദാനന്ദത്തിലായിമരുവുന്നു എല്ലാം സമർപ്പിക്കുന്നൊന്നിലേക്...