കുറും കവിതകള്‍ 550

കുറും കവിതകള്‍ 550


ഓലപ്പീലികള്‍ക്കിടയില്‍
കാഷായാംബരം
കണ്ണുകള്‍  വിടര്‍ന്നു ..!!

പുലരി തിളക്കം
കടലലകളില്‍ ചാകര
മുക്കുവ തോണികള്‍

ആലപ്പുഴ കായലില്‍
കൈവിട്ടു പോയൊരു
കെട്ടുവള്ളത്തിലെ വളകിലുക്കം ..!!

ഓച്ചിറ കെട്ടുകാളകള്‍
പരബ്രഹ്മം സ്വരൂപത്തിന്‍
തിടമ്പേറ്റുമാഘോഷം ..!!

ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട 
പ്രണയം പുഞ്ചിരിയാല്‍
വിടര്‍ന്നു മുഖപുഷ്പം..!!

കാല്‍പ്പാടുകള്‍ മാഞ്ഞു
തിരയുടെ വരവോടെ
ഓര്‍മ്മകളുടെ മരവിപ്പ് ..!!

പൊരിഞ്ഞ ചൂടില്‍
പൊടി പാറിച്ചു
ഭയംപരത്തി വിപരീത ചുഴലി ..!!

Comments

Cv Thankappan said…
ആശംസകള്‍
കാല്‍പ്പാടുകള്‍ മാഞ്ഞു
തിരയുടെ വരവോടെ
ഓര്‍മ്മകളുടെ മരവിപ്പ് ..!!

ഇഷ്ടാവുന്ന വരികള്‍ സര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “