കുറും കവിതകള്‍ 560

കുറും കവിതകള്‍ 560

തുറന്നിട്ട വാതയനങ്ങളിലുടെ
നിന്‍ ഓര്‍മ്മയും നിലാവും
മഴയും വെയിലും മഞ്ഞും പൂത്തിറങ്ങി ..!!

നക്ഷത്ര പകര്‍ച്ച ഏറെ
തിളക്കമാര്‍ന്നു അരിച്ചു
കണ്ണിലെക്കിറങ്ങി ..!!

പ്രഭാത സൂര്യ കിരണം
ചായയും പലഹാരവും
മണത്തു മക്കാനിയില്‍നിന്നും  ..!!

കഴിഞ്ഞ അര്‍ദ്ധരാത്രിവരക്കും
ഞാനും എന്റെതെന്നും ഉള്ള തര്‍ക്കം
പട്ടടയോടെ കെട്ടടങ്ങി ..!!

ജീവിത കടവുകളില്‍
തുഴഞ്ഞു അടുക്കുന്ന
ഒറ്റയാള്‍ തോണി ..!!

ചൂളമിട്ടു പിന്‍വാങ്ങുന്ന
പാതിരാവണ്ടിയുടെ കിതപ്പില്‍
നടുങ്ങി വിരച്ചൊരു കുടില്‍ ..!!

അകലെ ഒരു ഇടിമിന്നല്‍
നാണയ കിലുക്കങ്ങള്‍
പിച്ചക്കാരന്റെ ചട്ടിയില്‍ ..!!

സംഗീത വിദ്വാന്റെ
പാടത്ത് നെല്ലിനോടോപ്പം
കളകള്‍ ആര്‍ത്തു വളര്‍ന്നു ..!!

വസന്തം .
കാതില്‍ മൂളിയകന്നു
വണ്ടിന്‍ സന്തോഷം ..!!

വരള്‍ച്ച-
ഉദ്യാന വാതായനം
തുറന്നു ഊയലാടി ..!!

ഓടുന്ന വണ്ടി
ഓട്ടം നിലച്ചു ഗദാഗതകുരുക്കില്‍
പ്രഭാത മഞ്ഞ്..!!

കഴുത്തില്‍ വരയുള്ള
പ്രാവുകള്‍ കുറുകി .
വീണ്ടും വേനല്‍ മഴ ..!!






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “