കുറും കവിതകള്‍ 554

കുറും കവിതകള്‍ 554

വേനല്‍ മഴ പാടത്ത്
ഇലയനക്കമകറ്റി
കടപുഴക്കി കൃഷി ചക്രത്തെ ..!!

കുന്നിക്കുരുവിനാല്‍
കണ്‍ തെളിയിച്ച ബാല്യമേ
നീയിന്നു  ഓര്‍മ്മയായി ..

വന്നു മടങ്ങുന്നുണ്ടാനയുമ്പാരിയിയും
മലയും ചെത്തുവഴിയും കടന്നു
മനസ്സിന്‍ മുറ്റത്തു ഭക്തിയുണര്‍ത്തി ..!!

വെയില്‍മൂത്തു
മേടമടുക്കുന്നുണ്ട്
കൊമ്പത്ത് കണിയുണര്‍ത്തി..!!

മേഘക്കീറില്‍ മറയുന്ന
സൂര്യനൊപ്പം മിഴികുമ്പുന്നുണ്ട്
താമര കുളക്കടവില്‍ ..!!

കുമ്പിള്‍കുത്തി
സ്നേഹമധുരം നിറച്ചു
അമ്മ വിളമ്പി ഇലയപ്പം ..!!

വെയിലേറ്റ് നടുക്കായലില്‍
വലവീശി വിശപ്പിനായി
വിയര്‍പ്പിറ്റിക്കും ജീവിതങ്ങള്‍ ..!!

വെയിലേറ്റു ആറിയ കായലിനെ
മഞ്ഞ പട്ടുയണിയിച്ചു
മടങ്ങുന്നു പകലോന്‍  ..!!

കുത്തുവിളക്കെടുത്തു
ചുറ്റുന്നുണ്ട് വിശപ്പടക്കിന്‍
പകല്‍ പ്രദക്ഷിണങ്ങള്‍ ..!!

കോടമഞ്ഞിന്‍
ദൃശ്യചാരുതയും
കുളിര്‍ കാറ്റിന്‍ മുരടനക്കവും ..!!

മീനച്ചൂടിന്റെ പാടത്ത്
വിയര്‍പ്പിന്‍ ഭാരങ്ങള്‍ .
വിശപ്പിന്‍ വഴിതേടി ..!!

സന്ധ്യാബരത്തില്‍
ചീനവലകണ്ണുകള്‍ക്കിടയില്‍
ആകാശപൂവിന്‍ എത്തി നോട്ടം ..!!

ആള്‍ത്തറ തണലില്‍
വിശ്രമിക്കും ദൈവങ്ങള്‍ക്കൊപ്പം
വെയിലേറ്റ ജന്മങ്ങള്‍ ..!!

കായലിന്‍ വിരിമാറിലുടെ
വെയിലിനെ വകവെക്കാതെ
ജീവിത വഞ്ചി മുന്നോട്ട് ..!!

ജീവിതമെന്ന
മുന്നക്ഷരത്തെ നിലനിര്‍ത്താന്‍
കോമാളി നാടക വേഷങ്ങള്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “