കുറും കവിതകള്‍ 557

കുറും കവിതകള്‍ 557

ഭാവനകള്‍ ചിറകുവച്ചു
ഭവാനിപ്പുഴയുടെ തീരത്ത്‌ .
മൗനം കവിതയായി ഒഴുകി ..!!

വേവുന്ന നോവിന്‍ നടുവില്‍
കാത്തിരിപ്പിന്‍ സ്നേഹം
പത്തിരി ചുട്ടു പാതിരയോളമുമ്മ..!!

മുന്നാറുകള്‍ ചേരും
പാമ്പാടും പാറ .
ഭൂവിന്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു ..!!

കനവില്‍ വിരിയും
സ്വര്‍ഗ്ഗത്തില്‍ മേയുന്ന
കൗമാരയുറക്കം...!!

ആറാട്ടിനായി
തോണിയിലേറി പുഴനടുവില്‍ .
നിറഞ്ഞ ഭക്തിയുടെ കാഴ്ച  ..!!

നനവിന്‍ നോവിന്‍
പിടയാന്‍ ആവാതെ
ഗ്രീഷ്മം ഗ്രസിച്ച ഭൂമി ..!!

വിടര്‍ന്നു പുഞ്ചിരിച്ചു
കാത്തിരുന്നു ഏറെ
ശലഭോത്സവത്തിനായി ..!!

പഞ്ചവര്‍ണ്ണ കിളിയെങ്കിലും
കൂടുകൂട്ടാതെ ആവുമോ
പ്രകൃതിയുടെ വികൃതി ..!!

നീണ്ടുപോകുന്ന പാതയില്‍
ഗ്രീഷ്‌മം വിരഹം നിറച്ചു .
മനസ്സു  ശിശിരത്തില്‍ ..!!

തപസ്സിന്‍ മറവില്‍
തോണിയിലേറി
കണ്ണിന്‍ വിശപ്പ്‌ ...!!

ചിറകരിഞ്ഞ ദുഃഖം മറക്കുന്നു
ചീട്ടെടുക്കും ജീവനം .
നിത്യതയുടെ  ആശ്വാസ നിമിഷം ..!!

ഓര്‍മ്മകളിലെ നനവ്
നഷ്ടങ്ങളുടെ വസന്തം .
ഒരുവട്ടം കൂടി ബാല്യമേ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “