മധുരിക്കും പേക്കിനാവുകള്‍

മധുരിക്കും പേക്കിനാവുകള്‍


താഴുട്ട് പൂട്ടിയ ഓര്‍മ്മകളുടെ
ഓടാമ്പലിനു തുരുമ്പെടുത്തു
പടിപ്പുരക്കു ചിതല്‍..!!

പാതി ചാരിയ കതകിന്‍
മറവിലുടെ ഒളികണ്ണിട്ടു
സ്വപ്നം കണ്ട പകലുകള്‍

ഞെട്ടിയുണര്‍ത്തുന്ന
കടവാവലുകളുടെ  ചിറകടി
രാവിന്റെ ഭീതിയില്‍

ഉണര്‍ന്നിരുന്നു നാമജപം
നടത്തും മുത്തശ്ശിയുടെ
തലോടലുകള്‍ ..!!

പലവട്ടം കുതിരയേറി വന്ന
രാജ കുമാരന്റെ കഥകേട്ടു
വീണ്ടും മയങ്ങുന്ന ബാല്യം

കൗമാര്യം കൈപിടിച്ചു
നാണത്തില്‍ പൊതിയുമ്പോള്‍
നെഞ്ചിടിപ്പിന്‍ വേഗത കൂടുമ്പോള്‍

വളപ്പൊട്ടുകള്‍ ചിതറി
മധുര നോവുകള്‍ ഉറക്കം
കെടുത്തിയ മഷി പുരണ്ട

കടലാസ്സുകളില്‍
തോന്ന്യാക്ഷരങ്ങള്‍ കോറിയിട്ടു
കൈമാറാന്‍ കാത്തുനിന്ന പകലുകള്‍

ഇന്നും ഞെട്ടിയുണരുന്ന
രാവിന്റെ മുഖത്തിനു  നരവീണു
എല്ലാം ഒരു പെക്കിനാവുപോലെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “