കുറും കവിതകള്‍ 566

കുറും കവിതകള്‍ 566

അറിയാതെ ഉറങ്ങുന്ന ജീവനം
കാത്തിരിപ്പിന്‍ നിമിഷങ്ങള്‍
വരും വരാതിരിക്കില്ല തലകള്‍ ..!!

പാലം കടന്നടുക്കും
വണ്ടിയുടെ കിതപ്പില്‍
പ്രാവസത്തിന്‍ നെഞ്ചിടുപ്പ് ..!!

ജാലകത്തിലുടെ എറിഞ്ഞ
കണ്ണിന്‍ മുനയോടിഞ്ഞു
മിണ്ടാട്ടം മുട്ടിപിരിഞ്ഞവര്‍ ..!!

കെട്ടുതാലി പറിച്ചുവിറ്റ്
മോഹങ്ങളേ  വിലക്കുവാങ്ങുന്നു
പ്രവാസ നൊമ്പരങ്ങള്‍..!!


വയലും ആൽത്തറയും
അമ്പലവും കാവും .
ഞാൻ എത്രധന്യൻ ..!!

മഞ്ഞണിഞ്ഞ പ്രഭാതവും
കൂവി വിളിക്കും കോഴിയും
എന്റെ നാട് എന്റെമാത്രം ..!!

അസ്തമയ സൂര്യനും
അലകടലും കടന്നു
ചാകരോൽസവം ..!!

അസ്തമയ സൂര്യനെ
നോക്കി നിന്ന് ഉറക്കെ ചിന്തിച്ചു
നാളെ നമ്മുടെ  ഊഴവും വരുമല്ലോ ..!!

മകരമഞ്ഞിൻ തട്ടമിട്ട
മൊഞ്ചുള്ള പ്രഭാതത്തിന്‍
മിഴയഴകുള്ളോരെന്‍ നാട് ..!!

ചുണ്ടോടടുപ്പിക്കും
ആവിപറക്കും കാപ്പിക്ക്
ഇത്രയും അഴകുണ്ടോ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “