മഹനീയമാം വികാരം
മഹനീയമാം വികാരം
ഗ്രീഷ്മത്തിന്‍ തീഷ്ണ ദാഹത്തില്‍
വറ്റിച്ചു തീര്‍ത്തോരു കടലാം
മനസ്സിന്‍ അടിത്തട്ടിലവസാനം
ഘനിഭവിച്ച കിടന്നൊരു
അലിയാത്ത പ്രതീക്ഷയാം
പരലുകളല്ലെയീ
മോഹത്തിന്‍ കുളിര്‍
തിരമാലകള്‍ നല്‍കുന്ന
ചുംബനമേറ്റ് തീരമെല്ലാം
സഹിക്കുന്നതിന്‍ പൊരുളല്ലോ
കാറ്റിന്‍ നനവില്‍ പറന്നു നടക്കും
അപ്പൂപ്പന്‍ താടിയുടെ ലാഖവാവസ്ഥയല്ലേ
വിടര്‍ന്നു പുഞ്ചിരിക്കും
പൂവിന്‍ ചുണ്ടില്‍ മുത്തമിട്ടകലും
മദോൻമത്തനായ വണ്ടില്‍ ഉണരുന്നതും
ഹീരയും രാഞ്ചയും
രമണനും ചന്ദ്രികയും
അതെ നിങ്ങളും ഞാനും അനുഭവിച്ച
പ്രപഞ്ചത്തിന്‍ പിടിയിലമരും
അതെ മധുര നോവുകള്‍ നല്‍കും
മഹനീയമാമൊരു സത്യം പ്രണയം ..!!
ഗ്രീഷ്മത്തിന്‍ തീഷ്ണ ദാഹത്തില്‍
വറ്റിച്ചു തീര്‍ത്തോരു കടലാം
മനസ്സിന്‍ അടിത്തട്ടിലവസാനം
ഘനിഭവിച്ച കിടന്നൊരു
അലിയാത്ത പ്രതീക്ഷയാം
പരലുകളല്ലെയീ
മോഹത്തിന്‍ കുളിര്‍
തിരമാലകള്‍ നല്‍കുന്ന
ചുംബനമേറ്റ് തീരമെല്ലാം
സഹിക്കുന്നതിന്‍ പൊരുളല്ലോ
കാറ്റിന്‍ നനവില്‍ പറന്നു നടക്കും
അപ്പൂപ്പന്‍ താടിയുടെ ലാഖവാവസ്ഥയല്ലേ
വിടര്‍ന്നു പുഞ്ചിരിക്കും
പൂവിന്‍ ചുണ്ടില്‍ മുത്തമിട്ടകലും
മദോൻമത്തനായ വണ്ടില്‍ ഉണരുന്നതും
ഹീരയും രാഞ്ചയും
രമണനും ചന്ദ്രികയും
അതെ നിങ്ങളും ഞാനും അനുഭവിച്ച
പ്രപഞ്ചത്തിന്‍ പിടിയിലമരും
അതെ മധുര നോവുകള്‍ നല്‍കും
മഹനീയമാമൊരു സത്യം പ്രണയം ..!!
Comments
ആശംസകള്‍