അറിയാതെ
അറിയാതെ
മോഹങ്ങളുടെ
മറുകര തേടി
ചക്രവാളത്തിനും അപ്പുറം
പ്രണയ പയോധിയില്‍
മുങ്ങി നിവര്‍ന്നു
കാലം കഴിക്കവേ
പുണ്യ പാപങ്ങളുടെ
ചുമടുതാങ്ങി തളര്‍ന്നു
അത്താണിയാം സ്വയം തീര്‍ത്ത
നിഴലില്‍ വിശ്രമിക്കുന്നു
പഞ്ചഭൂതങ്ങള്‍ നല്‍കും
ദയയുടെ കുപ്പായങ്ങള്‍
അഹങ്കാരത്തിന്‍ മുഖം മൂടികള്‍
അണിഞ്ഞു ഞാന്‍ എന്ന ഭാവവുമായി
ദന്ത ഗോപുരങ്ങളെറുന്നു..!!
എന്നിലെ എന്നെ അറിയാതെ
ഉള്ളിന്റെ ഉള്ളിനെ അറിയാതെ
അവസാനം ഒടുങ്ങുന്നു ഒന്നുമറിയാതെ ..!!
മോഹങ്ങളുടെ
മറുകര തേടി
ചക്രവാളത്തിനും അപ്പുറം
പ്രണയ പയോധിയില്‍
മുങ്ങി നിവര്‍ന്നു
കാലം കഴിക്കവേ
പുണ്യ പാപങ്ങളുടെ
ചുമടുതാങ്ങി തളര്‍ന്നു
അത്താണിയാം സ്വയം തീര്‍ത്ത
നിഴലില്‍ വിശ്രമിക്കുന്നു
പഞ്ചഭൂതങ്ങള്‍ നല്‍കും
ദയയുടെ കുപ്പായങ്ങള്‍
അഹങ്കാരത്തിന്‍ മുഖം മൂടികള്‍
അണിഞ്ഞു ഞാന്‍ എന്ന ഭാവവുമായി
ദന്ത ഗോപുരങ്ങളെറുന്നു..!!
എന്നിലെ എന്നെ അറിയാതെ
ഉള്ളിന്റെ ഉള്ളിനെ അറിയാതെ
അവസാനം ഒടുങ്ങുന്നു ഒന്നുമറിയാതെ ..!!
Comments