ദുരാഗ്രഹം ..!!

ദുരാഗ്രഹം...!!



ഞാനിനി എഴുതാത്തതോക്കയും
നിന്നെ കുറിച്ചായിരിക്കും
എഴുതിയതൊക്കെ നിന്റെ
കണ്ണുകള്‍ക്ക്‌ കുളിര്‍മ്മ
നല്‍കിയിരിക്കുമല്ലോ
എന്റെ ആശ്വസ വിശ്വാസങ്ങള്‍
നെടുവീര്‍പ്പുകള്‍ എല്ലാം നിന്നെ
കുറിച്ച് ആയിരിക്കും ..

നിന്നെ കണ്കളാല്‍  കേള്‍ക്കാന്‍
കഴിവുള്ളവര്‍ അതാണ്‌ കവിയും
മനസ്സിന്‍ ഉടമയാര്‍ന്നവര്‍
അവരോടൊപ്പം നീ എന്നും
കൂട്ടായിരിക്കുന്നു അല്ലെ


എഴുത്തച്ഛന്റെ ഇച്ഛയാലും
കുഞ്ചന്റെ തുള്ളലിലും
വള്ളത്തോളിന്റെ തോളിലും
ഉള്ളുരിന്റെ ഉള്ളിലും
ആശാന്റെ ആശയത്തിലും
ചെറുശേശരിയുടെ ചേരിയിലും
ഇടശേരിയുടെ ഇടയിലും
ചങ്ങമ്പുഴയുടെ ചങ്കിലും
പീയിലുടെ പീയുഷം പകര്‍ന്നും
വയലാറിന്റെ വാചാലതയിലും

നിറഞ്ഞു നീ എന്നും
ഊണിലുമുറക്കത്തിലും
കൂട്ടായിരിക്കണമേ എന്നാണു
എന്റെ ആഗ്രഹം കവിതേ
വല്ലാത്ത ദുരാഗ്രഹം അല്ലെ ...!!

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “