നിന്‍ സാമീപ്യം അറിയുന്നു

നിന്‍ സാമീപ്യം അറിയുന്നു


അളകങ്ങള്‍ ഒതുക്കി നാണത്താല്‍ ചുവന്നു നില്‍ക്കുന്നു
അവള്‍ക്കു സായംസന്ധ്യയുടെ നിറമായിരുന്നു

ഇലകള്‍ കിടയിലുടെ ചീവിടും കൂമനും
ഇരുളും തോറും അവളുടെ മൂളലുകള്‍ മാത്രമായി

കൂമ്പിയ മിഴികള്‍ക്കുള്ളില്‍ സ്വപ്നംകണ്ട്
പുഞ്ചിരി നിലാവു പൊഴിക്കുന്നു എത്ര മനോമയം

ആലോസരപ്പെടാത്ത ശാന്തത എങ്ങും നിറഞ്ഞു
മയങ്ങുന്ന അവളെ ഏറെ നേരം നോക്കി നിന്നിട്ടും

കൊതി തീരാതെ  വീണ്ടും അരുണിമ തെളിഞ്ഞു
അവളുടെ കവിളുകളില്‍ ഉദയകിരണങ്ങള്‍ തിളങ്ങി

കിളികുലജാലങ്ങള്‍ ആര്‍ത്തു വിളിച്ചു അവളുടെ
സൗന്ദര്യം കണ്ടു ഞാനുമറിയാതെ വിരലുകള്‍ ചലിപ്പിച്ചു

ഹോ..!! പ്രകൃതി നീ എത്ര മനോഹരി ഉദയാസ്തമനങ്ങളില്‍
എന്റെ തോന്ന്യാക്ഷരങ്ങളില്‍ എന്നും നിന്റെ സാമീപ്യം അറിയുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “