Thursday, March 24, 2016

കുറും കവിതകള്‍ 558


കുറും കവിതകള്‍ 558


പ്രകൃതി വരക്കും
മനോഹര ചിത്രം..
എന്നാലാവില്ലല്ലോ പകര്‍ത്താന്‍ ..!!

കോണ്‍ക്രീറ്റ് കാട്
കാത്തിരിപ്പവസാനിക്കുമിടം.
മടങ്ങിവരില്ലല്ലോ വസന്തം ..!!


എവിടെ ഞാന്‍ വിരിഞ്ഞാലും
നിന്‍ മിഴിമുനയെന്നിലുണ്ടല്ലോ..!!
ചിറകടിക്കു കാതോര്‍ത്ത് ....

ചുണ്ടുരച്ചു പൊരുതിയാലും
ഉള്ളിന്റെ ഉള്ളിലുണ്ട്
പ്രണയത്തിന്‍ മധുരിമ ..!!

ചരടുകളില്‍ തുങ്ങിയാടും
ജീവിതം പായുന്നു .
പിടിമുറുക്കം എപ്പോഴെന്നറിയില്ല ..!!

കൊടാലിക്കറിയില്ല
വാര്‍ന്ന നിണം കണ്ടെങ്കിലും
ഇന്ന് വന ദിനമാണ് മനുഷ്യാ ..!!

ആറ്റിലേക്ക് ചാടോല്ലേ
ആഴങ്ങളില്‍ കുടുങ്ങല്ലേ..!!
ഇന്നുയെത്ര ബാല്യം ആറുകാണുന്നു ..

പഴമക്ക് പഴമയോടിഷ്ടം
പുതുമക്കൊണ്ടോ അറിവു
പഴമയുടെ മഹത്വം ..!!

കൈവരിക്കപ്പുറം
മരണാസക്തയാം പുഴ
ജലയുദ്ധ പ്രഖ്യാപനമേറെയകലെയല്ല  ..!!

തീണ്ടാരി നിലച്ച
തീ ചൂടില്‍ തപിക്കുന്ന
നിളയുടെ കണ്ണുനീര്‍ വറ്റി ..!!

No comments: