കുറും കവിതകള്‍ 563

കുറും കവിതകള്‍ 563


അന്തിയിലെ കടലോരവും
അവനവ ചിന്തയില്‍
പ്രവാസ നൊമ്പരങ്ങള്‍ ..!!

വസന്ത പഞ്ചമിയുടെ
നിറങ്ങളില്‍ മുങ്ങി ഭൂമി
കാറ്റിനു ഉഷ്ണം ..!!

ആകാശച്ചുവട്ടില്‍
നെഞ്ചു വിരിച്ചു നിര്‍ഭയമായി .
തണലേകുന്നോരു മരം ..!!


കഴുത്തില്‍ വരയുള്ള
പ്രാവുകള്‍ കുറുകി .
വീണ്ടും വേനല്‍ മഴ ..!!


ജൂണ്‍ മഴ
മുളങ്കി പാടം നിറഞ്ഞു
മുയലുകള്‍ കാര്‍ന്നു തിന്നു .!!

പ്രഭാത കിരണങ്ങള്‍
ആയിരം തവളകള്‍
അവരുടെ ശബ്ദം വിഴുങ്ങി ..!!

ഈറ്റക്കും അരുവിക്കുമിടയില്‍
ഒരു ചെറുതോണി .
നിറ മൗനം ..!!

വസന്തത്തിന്‍ കാറ്റ്
നീലാകാശത്തിലെക്കുള്ള വലിവ്
എന്റെ പട്ടം കൈവിട്ടു ..!!

വേലിയേറ്റം .
നിന്‍ ചുണ്ടുകള്‍ക്ക്
ലവണ രസം ..!!

കേബിള്‍ ടിവി വയറില്‍
മുല്ല വള്ളി മൊട്ടിട്ടു  .
റെറ്റിംഗ് കുറഞ്ഞുയെന്ന് ചാനല്‍..!!

നീണ്ട നിഴലുകള്‍ തീര്‍ത്തു
തേക്കിന്‍ തണല്‍
ചുവട്ടിലെ അസ്ഥിത്തറയില്‍ ..!!

ഉഷ്ണക്കാല മേഘങ്ങള്‍
പറന്നകലുന്നു .
മഴവില്ലില്ലാത്ത മാനം ..!!

കൊയ്തൊഴിഞ്ഞ പാടം
നടുവിലുടെ പാലം തീര്‍ക്കുന്നു 
ഉറുമ്പിന്‍ കുട്ടം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “