നിന്നോടു പറയാത്തത്

നിന്നോടു പറയാത്തത്


ഞാൻ നിന്നോടു പറഞ്ഞില്ലെങ്കിലും 
എന്റെ കവിതകളിൽ
എല്ലാം നിറഞ്ഞു നില്‍ക്കുന്ന

പെയ്യ്തു വീഴും
മഞ്ഞു കണങ്ങളിൽ   കാറ്റിലാടും
ഇതളുകളിലെ ഗന്ധങ്ങളിൽ

കുന്നിറങ്ങി വന്നു 
താഴ് വാരങ്ങലിൽ  പതിക്കും
വെള്ളത്തിലെ കുളിർ

ഇല്ലി  മുളംകാടിലെ
കാറ്റ് തൊട്ടുണർത്തും
മധുര മർമ്മരമാം സംഗീതം

വിരഹനോവിൻ മൗന ഗീതങ്ങൾ
ഒറ്റകൊമ്പത്തിരുന്നു കളകാഞ്ചി
പാടും കാക്കകുയിലിന്‍ കൂവലില്‍

ആകാശത്തു ഏഴു വര്‍ണ്ണങ്ങളാല്‍
കവിത കണ്ടു നൃത്തമാടും
മയില്‍ പേടയുടെ ആനന്ദം

ഇനി ഞാന്‍ എന്ത് ഏറെ
പറയുവാന്‍ എന്‍ വരികളില്‍
എല്ലാം ഉണ്ടെന്നു കരുതട്ടെ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “