കടങ്ങളുടെ കണക്കുകള്‍

കടങ്ങളുടെ കണക്കുകള്‍

പിറന്നു അറ്റുവീണ
പൊക്കിള്‍ക്കൊടിക്കും
പറഞ്ഞു കടം ..

പിച്ചവച്ചു നടന്ന മണ്ണിന്‍
ആറാത്ത മണത്തിനും
പറഞ്ഞു കടം ..

ഇച്ഛകളുടെ മുറിവുകളെ
കൈ പിടിച്ചു നടന്ന കാഴ്ചകള്‍
കാട്ടിയതിനും കടം പറഞ്ഞു,,,

അരിയിലാദ്യമായ്
ഹരി ശ്രീ എഴുതിച്ച
വലം കൈക്കും കടം പറഞ്ഞു ..

ഇരുത്തു നല്‍കിയ ആമ്പല്‍പ്പൂവിന്‍
പകര ചുംബനങ്ങള്‍ക്കും
കടം പറഞ്ഞു ..

ഓര്‍മ്മകളുടെ നോവുകള്‍ക്ക്‌
ഓരായിരം കനവുകള്‍ക്കും
പറഞ്ഞു കടം ..

കാര്യ സാധ്യങ്ങളുടെ
മുടിവിനവസാനം ആറ്റുകാലമ്മച്ചിക്കും
അന്തിയോസ് പുണ്യവാളനും കടം പറഞ്ഞു

ഇനിയാരോടോക്കെ പറയണമീ
വരികള്‍ക്കും കടം പറഞ്ഞു
നിര്‍ത്തുന്നു ഒരു കടക്കാരനായി ...!!

Comments

Cv Thankappan said…
കവിത ഹൃദ്യമായി.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “