മടക്കത്തിന്‍ നോവുകള്‍
മടക്കത്തിന്‍ നോവുകള്‍
ചില്ലു വെളിയിലെ
ആന്ധ്രപ്രദേശത്തിന്‍ ചൂട്
ഉള്ളില്‍ കുളിര്
ചുറ്റും സഹായാത്രികരാം
തമിഴന്റെ മൊഴിയടുപ്പങ്ങള്‍
തയിര്‍സാദത്തിന്റെ പുളികലര്‍ന്ന പേച്ചുകള്‍
പാമ്പു പോലെ നീളുന്ന
തീവണ്ടിയനക്കം
കാതുകളില്‍ മൂളുന്നു ഒപ്പം .
ഗസലിന്‍ നിലാമഴയില്‍ കുളിച്ച
ഊമ്പായി മാഷിന്റെ ഇളനീര്‍മധുര സംഗീതം
വിരസതയുടെ ദാഹം തീര്‍ത്തു കാതില്‍
കൊഴിഞ്ഞ ദിനങ്ങളുടെ
ഓര്‍മ്മകളുടെ മുള്‍ നോവ്
ഇനിയുമെന്ന്‍ തിരികെ വരും
പെട്ടിയുടെ വശങ്ങളില്‍
എരുവേറിയ ഇരുമ്പന്‍ പുളി
ഉപ്പിലിട്ട സ്നേഹത്താല്‍ അമ്മനിറച്ച ഭരണി ..
കിതച്ചു കൊണ്ട് വണ്ടി നിരങ്ങി
കടുകുപൂക്കും പാടനടുവിലുടെ
മനസ്സ് നഷ്ടങ്ങളുടെ വേദന പേറുമ്പോള്‍
അകലങ്ങള്‍ തീര്‍ത്ത്
ഗോതമ്പ് വയലുകളുടെ
മാറില്‍ ആഴ്നിറങ്ങും കോണ്‍ക്രീറ്റ് കാടുകളെ
വളര്‍ത്താന്‍ കൈകെട്ടി
സാക്ഷി നിന്നു ആശ്വസിക്കുന്നു
മനസ്സിന്‍ സ്വാന്തനം
നാളെയുടെ ആശ്വാസം പകര്‍ന്നു
വേദനകള്‍ക്ക് കുറവ് നല്‍കാന്‍
ഉയരും ആശുപത്രിയുടെ നിര്‍മ്മാണം
ഇനിയെത്ര നാളിങ്ങനെ
ഓലപ്പീലി ചൂടും നാടിന്‍
നിഴലിലേക്ക് മാറിനില്‍ക്കാനാവും
ദിനചര്യയകള്‍ ഘടികാരത്തിന്റെ
ചുമലുകള്‍ക്ക് പിന്നാലെ
നീണ്ടു നീണ്ടു പോകുന്നു മടക്കത്തിന്‍ നോവുപേറി..!!
ചില്ലു വെളിയിലെ
ആന്ധ്രപ്രദേശത്തിന്‍ ചൂട്
ഉള്ളില്‍ കുളിര്
ചുറ്റും സഹായാത്രികരാം
തമിഴന്റെ മൊഴിയടുപ്പങ്ങള്‍
തയിര്‍സാദത്തിന്റെ പുളികലര്‍ന്ന പേച്ചുകള്‍
പാമ്പു പോലെ നീളുന്ന
തീവണ്ടിയനക്കം
കാതുകളില്‍ മൂളുന്നു ഒപ്പം .
ഗസലിന്‍ നിലാമഴയില്‍ കുളിച്ച
ഊമ്പായി മാഷിന്റെ ഇളനീര്‍മധുര സംഗീതം
വിരസതയുടെ ദാഹം തീര്‍ത്തു കാതില്‍
കൊഴിഞ്ഞ ദിനങ്ങളുടെ
ഓര്‍മ്മകളുടെ മുള്‍ നോവ്
ഇനിയുമെന്ന്‍ തിരികെ വരും
പെട്ടിയുടെ വശങ്ങളില്‍
എരുവേറിയ ഇരുമ്പന്‍ പുളി
ഉപ്പിലിട്ട സ്നേഹത്താല്‍ അമ്മനിറച്ച ഭരണി ..
കിതച്ചു കൊണ്ട് വണ്ടി നിരങ്ങി
കടുകുപൂക്കും പാടനടുവിലുടെ
മനസ്സ് നഷ്ടങ്ങളുടെ വേദന പേറുമ്പോള്‍
അകലങ്ങള്‍ തീര്‍ത്ത്
ഗോതമ്പ് വയലുകളുടെ
മാറില്‍ ആഴ്നിറങ്ങും കോണ്‍ക്രീറ്റ് കാടുകളെ
വളര്‍ത്താന്‍ കൈകെട്ടി
സാക്ഷി നിന്നു ആശ്വസിക്കുന്നു
മനസ്സിന്‍ സ്വാന്തനം
നാളെയുടെ ആശ്വാസം പകര്‍ന്നു
വേദനകള്‍ക്ക് കുറവ് നല്‍കാന്‍
ഉയരും ആശുപത്രിയുടെ നിര്‍മ്മാണം
ഇനിയെത്ര നാളിങ്ങനെ
ഓലപ്പീലി ചൂടും നാടിന്‍
നിഴലിലേക്ക് മാറിനില്‍ക്കാനാവും
ദിനചര്യയകള്‍ ഘടികാരത്തിന്റെ
ചുമലുകള്‍ക്ക് പിന്നാലെ
നീണ്ടു നീണ്ടു പോകുന്നു മടക്കത്തിന്‍ നോവുപേറി..!!
Comments