കുറും കവിതകള്‍ 565

കുറും കവിതകള്‍ 565


കണിയൊരുക്കാന്‍
പ്രകൃതി മുന്നേ ഒരുങ്ങി.
വിഷു ഇങ്ങുഅടുക്കാറായി!!

ഊയലാടുന്നിന്നും
ഓര്‍മ്മകളില്‍
വേനലവധിക്കാലം ..!!

നീ തന്ന പലതും
ഇന്നും ഞാന്‍ സുക്ഷിക്കുന്നു
എന്റെ ഓര്‍മ്മകളില്‍ ..!!

ഓര്‍മ്മകളിരമ്പുന്നു
ഇരുമ്പന്‍ പുളികളില്‍
വെയിലേറ് ..!!


നെഞ്ചോളം വെള്ളത്തില്‍ നിന്ന്‍
ആമ്പല്‍ പൂവിറുത്തതിനു കിട്ടിയ
അടിയുടെ വേദന മധുരിക്കുന്നിന്നും ..!!


ആല്‍ത്തറയിലെ സൗഹൃദം
ഇളംകാറ്റിന്റെ അകമ്പടിയോടെ
ഇന്നും തെളിയുന്നു ഓര്‍മ്മയില്‍..!!

ഭൂമിയുടെ ദാഹത്തിനോപ്പം
വിണ്ടു കീറിയ മോഹങ്ങളുമായി
വേദന ഏറ്റു വാങ്ങും കര്‍ഷകന്‍..!!

എന്നോര്‍മ്മകളിലിന്നും
കിലുങ്ങുന്നു ഉത്സവ കാലം
വെയിലിനു ചൂടെറുന്നു.!!

കടലോരക്കച്ചവടത്തില്‍
ബജിയുടെ എരുവ് .
തിരകളാര്‍ത്ത് അടിച്ചു ..!!

വേനലവധിയുടെ
രസം പകര്‍ന്ന മീന്‍ പിടുത്തം .
ഇന്നുമോര്‍മ്മകള്‍ക്ക് സുഖം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “