കുറും കവിതകള്‍ 556

കുറും കവിതകള്‍ 556

അവളുടെ ഓർമ്മകൾക്കിന്നും
മധുരവും പുളിയും .
ചാമ്പക്കാകൾ കാറ്റിലാടി ..!!

ഇരുളിന്‍  മറവിൽ
ഒരു തെങ്ങാതുണ്ട് .
നിലാ പുഞ്ചിരി ..!!

ഉത്രാളികാവില്‍
പൂരപ്പെരുമ
ആനമയക്കി ..!!

മലകൾക്കു പിന്നിൽ
പടിഞ്ഞാറെ ചക്രവാളം തുടുത്തു .
ചില്ലകളിൽ ചേക്കേറുപ്പാട്ട് ..!!

വിശുദ്ധ വാരാചരണ
കുരിശോളമെത്തിച്ച
ഓശാന ഞായറിന്നു..!!

ആകാശ പൂ
പോഴിയാനോരുങ്ങുന്നു .
മോഹിതയായ്  ഭൂമി ..!!

എത്രയോ കാത്തിരിപ്പുകളുടെ
കണ്‍ കാഴ്ചകളുമായി
ഇന്നും മൗനിയായി പടിപ്പുര ..!!

കിളിയെടുത്ത ചീട്ടും
കാക്കാത്തി പറഞ്ഞതും .
ശ്രുതി ചേര്‍ന്നൊരു സംഗീതം ..!!

കുഞ്ഞിക്കാലു കാണാന്‍
കൊമ്പത്ത് ഊഞ്ഞാല്‍
വിശ്വാസം അല്ലെ എല്ലാം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “