വേനലില്‍ നിന്‍ ചിന്തകള്‍ ..

വേനലില്‍ നിന്‍ ചിന്തകള്‍ ..

കാറ്റിന്‍ കൈകളില്‍
കിടന്നു നീ ഊയലാടുമ്പോള്‍
മണ്ണ്  നാണത്താല്‍ നിന്നെ വരവേല്‍ക്കുന്നു

അറിയുന്നു നിന്നെ
അലിഞ്ഞു ചേരുന്ന
മണ്ണിന്‍ മണത്തോടൊപ്പം

മനം കുളിര്‍കൊണ്ടു
നിന്‍ കിലുക്കം എന്നിലെ
വേനല്‍ ചൂടിനുമറുതിവരുത്തും

പകലിനോടുക്കത്തില്‍ നിന്‍
പദചലനം എന്നില്‍
പുണരാന്‍ കൊതി കൊണ്ടു

രാവോടുങ്ങുവോളം
നിന്‍ കിന്നാരം എന്നില്‍
പുതു നാമ്പുകള്‍ മുളപ്പിച്ചകന്നു

എഴുനേല്‍ക്കാന്‍ മടികൊണ്ടെന്നെ
പകലോന്റെ കിരണങ്ങള്‍
തൊട്ടുണര്‍ത്തി നിര്‍ലജ്ജം.

ഇനിനീ എന്ന് വരുമെന്നോര്‍ത്തു
വീണ്ടും കനവുകണ്ടു നടന്നു ഞാന്‍
വരാതിരിക്കില്ല നീ മടിയാതെ മുകിലേറി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “