സ്വര്‍ഗ്ഗീയത

സ്വർഗ്ഗീയത...

ജീവിത സാനുവിലേറി
തിരിഞ്ഞൊന്നു നോക്കുകിയ
നേരത്തു കണ്ടു ഞാനാ

നോവിന്റെ കാരണമാരാഞ്ഞു-
മെല്ലെ  അറിഞ്ഞു
ആ മധുരത്തിന്‍

കൈപ്പു നീര്‍ തടാകത്തില്‍
പൂത്തു നില്‍ക്കുമാ പുഷ്പമല്ലോ
നിണം വാര്‍ന്നു പ്രാണന്‍

തുടിക്കും സ്പന്ദനമെന്ന്
ആരോ പറഞ്ഞു ഓര്‍ത്ത്‌
നിന്നെ കുറിച്ച്

കാണാതിരുന്നാല്‍
കേള്‍ക്കാതിരുന്നാല്‍
കരയില്‍ വീണ മത്സ്യം പോലെ

പിടയും തുടിപ്പല്ലോ
ദാഹവും വിശപ്പുമറ്റു പോകും
മറക്കാ കനവ് എത്ര മോഹനം

നാഴികകള്‍ നാളുകള്‍ കടന്നു
പോകിലും സുഖ സുന്ദരമാം നിന്നെ
ചൊല്ലി ആരോ ഉറക്കെ വിളിച്ചു കരയുന്നുവല്ലോ

ചിലര്‍ക്കതിന്‍ വേര്‍ പാട്
അസഹാനീയമായ്
സ്വയം മറന്നു തീര്‍ക്കുന്നു തേന്‍ രുചി

കാലങ്ങളായി ജനിമൃതികള്‍ക്കിടയിലെ
മഹാനീയമാം  അതിന്‍ പ്രേരണയാല്‍
എന്തും നടത്തുവാന്‍ ശക്തിയുക്തനാകുന്നു

മരിക്കാനോരുങ്ങുന്നുവല്ലോ
നിനക്കായ് ഹോ ..!!
നിസ്തുല സ്നേഹത്തിന്‍

കനക ലിപികളിലെഴുതും
പ്രണയമെന്ന അനുരാഗമല്ലോ
ഈ സ്വര്‍ഗ്ഗീയത ..!!
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “