കുറും കവിതകള്‍ 562

കുറും കവിതകള്‍ 562

തെരുവുവിളക്കുകള്‍
മിന്നി മിന്നിക്കത്തി.
ഇരുളില്‍  വവ്വാലുകളുടെ ചിറകടി ..!!

കാലവര്‍ഷ കുളിര്‍
നീ എന്‍ കരങ്ങള്‍
ചേര്‍ത്തു പിടിച്ചു ..!!

തുറന്ന ആകാശം
കടല്‍ തിരകള്‍ വന്നകന്നു
കാല്‍ച്ചുവട്ടിലെ മണലുമായി ..!!

ഇരുണ്ട സായന്തനം
വിയര്‍പ്പിന്‍ മുകുളങ്ങള്‍
മുത്തമിട്ടു കാറ്റ് ..!!

കുതിര്‍ന്ന ആകാശം
പുല്‍മൈതാനത്തിലെ പ്രഭാതം
മിന്നി തിളങ്ങി ..!!

ലില്ലി പൂക്കള്‍ചാഞ്ഞു
ഗ്രീഷം കാറ്റില്‍.
ചുണ്ടുകള്‍ വറ്റി വരണ്ടു ..!!

പാടത്തിന്‍  വരണ്ട ചുണ്ടില്‍
മുത്തമിട്ടു ഉതിര്‍ന്നു
ആദ്യ മഴ രോമാഞ്ചം ..!!

നിന്‍ നുണകുഴി കവിളില്‍
വിരിഞ്ഞു പ്രണയ ശലഭങ്ങള്‍
വസന്തം വന്നുവല്ലോ ..!!

എന്നില്‍ കവിത തിരണ്ടി
നിന്‍ കണ്‍കോണിലെ
ശലഭ ചിറകടിയാലെ..!!

എന്നിലെ നിഴലകന്നു
കാറ്റില്‍ വീണ
കണ്ണിമാങ്ങാ പെറുക്കി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “