കുറും കവിതകള്‍ 553
ചാമ്പക്കാമധുരം
ചുണ്ടില്ലേ മുത്തവും .
ബാല്യകാലമിന്നോര്‍മ്മയില്‍ ..!!
വിരിഞ്ഞു നില്‍ക്കുന്ന പൂവ് .
നിന്‍ ചുണ്ടിലെപുഞ്ചിരി .
ഓര്‍മ്മകള്‍ക്ക് വസന്തം ..!!
പൊന്നുരുക്കി
ഒഴുകുക്കുന്നുണ്ട് പുഴയില്‍
മാനത്തെ തട്ടാന്‍ ,,!!
അന്തിവാനം കറുത്തു
തിരമാലകള്‍ ആഞ്ഞു വീശി
തീരം ആരയോ കാത്തിരുന്നു ,,!!
കുറും കവിതകള്‍ 553
എത്രയോ നടന്നു തെഞ്ഞൊരു
പുണ്യപാപങ്ങളുടെ ഭാരം പേറിയ
ജന്മദുഖങ്ങളില്‍ തളരാതെ..!!
ആളൊഴിഞ്ഞ കടവത്തു
ബന്ധസ്ഥനായി
മറുകര നോക്കിയൊരു തോണി ..!!
മാട്ടുപ്പെട്ടിയുടെ പ്രകൃതിയിലെ
കവിതക്ക് കാതോര്‍ത്ത് .
മൗനമായിയെന്നെ തേടി ഞാന്‍ ..!!
ദാഹം തീര്‍ക്കാന്‍
മാനം നോക്കി വിങ്ങലോടെ
തേയില തലപ്പുകള്‍ ..!!
മഞ്ഞിന്‍ കുളിരിന്നു
ആശ്വാസം പകരുവാന്‍
തീയിലുരുകുന്ന ചായ പാത്രങ്ങള്‍..
Comments