കുറും കവിതകള്‍ 564

കുറും കവിതകള്‍ 564

ഉരുകിയൊഴുകിയ സൂര്യന്‍.
വായറുചാടിയ കുളക്കോഴി
കുറുകെ ചാടി വളവിങ്കല്‍ ..!!

പുഴയുടെ വശങ്ങളില്‍
ചാഞ്ഞു നില്‍ക്കുന്ന കരുമ്പ്
മഞ്ഞ ശലഭങ്ങള്‍ വട്ടമിട്ടു ..!!

കല്ലുതെന്നിച്ചു പായിച്ചു
പുഴയിലെ ചന്ദ്രബിംബം
ചുളിഞ്ഞിളകി  ..!!

വെള്ള തൊപ്പികള്‍ തീരത്ത്‌
മുകളിലുടെ കരഞ്ഞകലുന്നു
ദേശാടന പക്ഷിക്കുട്ടങ്ങള്‍ ..!!

ആവി ചുരുള്‍ നിവര്‍ത്തി
ചായ കോപ്പയില്‍ നിന്നും.
പൊടുപോടുത്തു മഴ വെളിയില്‍ ..!!

തത്തക്കിളി തത്തി തത്തി
മരകൊമ്പ് മാറി മാറി കയറി .
താഴെ ഒളികണ്ണുമായി ഒരു പൂച്ച പതുങ്ങി ..!!

മാകൊമ്പിലിരുന്നൊരു
കുയില്‍ പാടി ശോകം
കണ്ണുനിറച്ചു കാതോര്‍ത്ത് വിരഹം ..!!

മരങ്ങള്‍ക്കിടയിലുടെ
പകല്‍ വെളിച്ചം തീര്‍ക്കുന്ന
സുരഭില നിമിഷാനുഭൂതി..!!

കനവുകളെ പുട്ടിയിട്ടു
രാവേറെ ചെല്ലുവോളം.
എന്നിട്ടും പുറത്തു ചാടി അറിയാതെ !!

സന്ധ്യാംബര മേഘങ്ങള്‍
കാര്‍ന്നു തിന്നാനടുക്കുന്നു
ആകാശത്തെ തിളങ്ങും ഫലത്തെ ..!!

സര്‍പ്പ ദോഷങ്ങള്‍ മാറ്റുവാന്‍
വേദനകള്‍ ഏറ്റുവാങ്ങും
പുള്ളുവക്കുടത്തിന്‍ ദുഃഖം ആരറിവു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “