വീണ്ടും വീണ്ടും
വീണ്ടും വീണ്ടും
അനുഭൂതി പൂത്തു താഴ്‌വാര വസന്തത്താല്‍
പൊലിയാതെ രാവില്‍ ചൂടിയ കാര്‍കുന്തലില്‍
ചാലിച്ച കുങ്കുമം പടര്‍ന്നു അരുണ ശോഭയാല്‍
പുരിക കൊടിയാല്‍ തീര്‍ത്തൊരു മണ്ഡപചുവട്ടില്‍
കരിമഷിയാല്‍ ചാലിച്ച നീലോല്‍പ്പലനയനങ്ങളില്‍
കനവ് ചാര്‍ത്തിയ നിലാവു വിരിഞ്ഞത് ചുണ്ടുകളില്‍
മഞ്ചുമയൂരങ്ങള്‍ നൃത്തം ചവുട്ടി കാര്‍മേഘ ചുവട്ടില്‍
മാവിന്‍ കൊമ്പത്തിരുന്നു നീട്ടി പാടി പൂങ്കുയില്‍ പഞ്ചമം
സ്വപ്നങ്ങളാല്‍ തീര്‍ത്തൊരു തണ്ണീര്‍ പന്തലില്‍
തങ്കതാലത്തില്‍ പുടവയുമായി വന്നു സൂര്യകിരണങ്ങള്‍
മുല്ലപൂവിന്‍ ഗന്ധം പരന്നു മുറ്റത്താക്കെ ഊയലാടി മനം
മുത്തമിട്ടു പറന്നു ചെറുവണ്ടുകള്‍ മത്സരമായി ചുറ്റും .
മന്ദാനിലന്‍ പാട്ട് പാടിയകന്നു മുളം കാട്ടിലുടെ
മദന പരവശയായി ഇന്നുമൊഴുകുന്നു പുഴ കടലോളം
കണ്ടതില്ല ഇന്നുവരെക്കും അവര്‍ തമ്മില്‍
പൊഴിയുന്നു മഴയായി കാറ്റായി കടലായിയിന്നും ..!!

Comments