മഴയൊന്നു വന്നെങ്കില്‍

മഴയൊന്നു വന്നെങ്കില്‍

ദാഹം അവധിക്കു വന്നു
കുടെ കുടെ കുസൃതി കാട്ടി
മുറ്റം നിറക്കുന്ന ഇലയനക്കങ്ങള്‍

ചൂലിന്റെ നൊവേറ്റു 
കുന്നുകൂടി തീക്കു ഇരയാകുമ്പോള്‍
പുകമറയില്‍ വേവുന്ന മനസസ്

നടുനിവര്‍ത്താനാവാതെ
വടക്കിനിയില്‍ ചായുമ്പോള്‍
വിശറിയാല്‍ അകറ്റും വിയര്‍പ്പ്

പാടം കയറി വന്ന കാറ്റിനു
കഞ്ഞിവെള്ളത്തിനോപ്പം
സംഭാരം നല്‍കുന്ന ചികുരഭാരം

ചേക്കേറാന്‍ തണല്‍ തേടും
ചിറകുകള്‍ക്ക് അഭയമായി
നഗ്നമായ ശിഖരം.

കാറില്ലാമാനം
അകലെ  കിണറ്റിലും കുളത്തിലും
തേക്കൂപാട്ടിന്റെ ഈണം

വാടിത്തളര്‍ന്ന നാവു
കൈ കുഴഞ്ഞു അക്ഷരങ്ങള്‍ക്കായി
ഒരു ഇടിവെട്ടി മഴയൊന്നു നിലം തൊട്ടെങ്കില്‍ ..!!





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “