എവിടെയോ പോയി മറഞ്ഞു

എവിടെയോ പോയി മറഞ്ഞു


പങ്കുവച്ച മയില്‍ പീലികളും വളപ്പൊട്ടുകളും
മഞാടിയും തപാല്‍ ചിത്രങ്ങളും തീപ്പെട്ടി പടങ്ങളും

ഞൊണ്ടിതോടിലുകളും കണ്ണുപൊത്തി കളികളും
ആട്ടവും പാട്ടും കരടി പുലികളികളും ഒക്കെ പിന്നെ

ചൂളമരചോടും കുന്തിരിക്ക മരചുവടും ബദാം തണലും
ഇരട്ട പേരു വിളിച്ചു കളിയാക്കി തല്ലുകൂടിയതും

ചേരിതിരിഞ്ഞ് പലകളിലകള്‍ നടത്തിയും
ചിലരുടെ പ്രണയ നൊമ്പരങ്ങള്‍ക്കിടയില്‍

ഒരു വേനല്‍ കാലത്തിന്‍ അവധിക്കു പിരിഞ്ഞുനാം
വേഴാമ്പല്‍ പോലെ ജീവിതം  കടന്നു പോയി

ഏറെ നാളുകള്‍ക്കു ശേഷം സ്വയമൊന്നു
നിവര്‍ന്നിരുന്നപ്പോള്‍ ഓര്‍ത്ത്‌ തിരിഞ്ഞു നോക്കി

പഴയ കാല ചിത്രങ്ങളത്രയും എടുത്തു മറിച്ചു
ഇവരൊക്കെ എവിടെ പോയി മറഞ്ഞുവോ

വേരുകള്‍ തേടി ഇറങ്ങിമെല്ലെ അവസാനം
കണ്ടു പിടിച്ചു ചിനപ്പുകള്‍ തളിര്‍ നാമ്പുകള്‍

കുസൃതികള്‍ തീര്‍ത്ത പഴം കഥകള്‍ തമ്മില്‍
പറഞ്ഞു രസിച്ചപ്പോള്‍ ഇടക്ക് അറിഞ്ഞു

ചില നൊമ്പരത്തി പൂക്കള്‍ കൊഴിഞ്ഞു പോയെന്നു
കാലത്തിന്‍ യവനികക്കുള്ളില്‍ മറഞ്ഞു പോയെന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “