കുറും കവിതകള്‍ 567

കുറും കവിതകള്‍ 567

പൂചൂടി നില്‍ക്കുമിവള്‍ക്ക്
ഒരു മണവാട്ടിയുടെ അഴക്‌
കാപ്പി രുചി കേമം ..!!

ഇന്നുമുണ്ട് മായാതെ
കൈമടക്കുകളിൽ പാടുകൾ .
ഹോ കളഞ്ഞു പോയ ബാല്യമേ ..!!

മക്കളുടെ ഐശ്വര്യ ത്തിനു
വിളക്കുവേക്കുയമ്മ അറിയുന്നില്ലല്ലോ
വെളിയിലാക്കപ്പെടുമെന്നു ..!!

വെള്ളം കണ്ടാല്‍
കാലുകഴുകി പോകാത്തവരുണ്ടോ
എന്റെ കേരളം എത്ര സുന്ദരം ..!!

ബാറുകള്‍ നിരോധിച്ചാലും
ആറുകള്‍ നിറയുന്നു ഏറെ
കേഴുക മലനാടെ ..!!

ഇന്നുമുണ്ട് മായാതെ
കൈമുട്ടുകളില്‍  പാടുകൾ .
ഹോ കളഞ്ഞു പോയ ബാല്യമേ ..!!

മേചുണ്ടില്‍ പഴുതാരവര
ഇല്ലാത്തൊരു ഓര്‍മ്മയായ
ആ കാലമിന്നു വരില്ലല്ലോ ..!!

സ്വപ്‌നങ്ങള്‍ പേറി
അടുക്കുന്നുണ്ട് തീരത്ത്‌
ജീവിതയാനങ്ങള്‍ ..!!

ഗ്രീഷ്മ ചൂട്
ഉറക്കം വരാത്തരാത്രി.
ഗസലുകള്‍ മൂളുന്ന കൊതുക് ..!!

വസന്ത കാലപ്രഭാതം
കണ്ണാടിയിലെ കാഴ്ച ചതിച്ചു
മുടിയാകെ നരച്ചു ..!!

സ്റ്റാന്‍ന്റെ ഇടതു ഭാഗത്ത്
പാര്‍ക്ക് ചെയ്യ്ത പൂഞ്ഞാര്‍ ബസ്‌
വേഗം വിട്ടുപോവേണ്ടാതാണ് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “