കുറും കവിതകള്‍ 559

കുറും കവിതകള്‍ 559

മോഹങ്ങളുടെ
മറുകര തേടി
ഒറ്റക്കൊരു തോണി ..!!

ഭാഗ്യാന്വേഷികളുടെ
വരവുകാത്തു കിടപ്പു 
തിളങ്ങും കച്ച  കപടങ്ങള്‍ ..!!

സായന്തന കാറ്റില്‍
സൊറ പറഞ്ഞിരിക്കും
കൗമാരമിനി തിരികെ വരില്ലല്ലോ ..!!


അധിമധുരം തുളുമ്പും
വെനീസിന്‍  സൗന്ദര്യം .
ആലപ്പുഴ പട്ടണം ..!!

കുരുത്തോലപ്പെരുനാളിന്‍
റാസയുടെ പെരുമയാര്‍ന്ന
കുട്ടനാടിന്‍ ഭക്തി ..!!

പുണ്യവുമായി തിരികെ വരും
പാദങ്ങള്‍ക്കായിക്കാത്തിരിക്കുന്നു
വിലക്കപ്പെട്ടവര്‍ വെളിയില്‍ ..!!

ഇരുളിനെ തണലാക്കി
ആകാശ പുഷ്പം കൊഴിയുന്നു
നൊമ്പരങ്ങളുടെ ഞരക്കങ്ങള്‍ ..!!

എഴുതി തളര്‍ന്ന
മഷി ഉണങ്ങി.
പേനയുടെ നോവറിഞ്ഞില്ലാരും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “