കണ്ണൻ്റെ മുന്നിലെ മഞ്ചാടി(ഭക്തിഗാനം)

കണ്ണൻ്റെ മുന്നിലെ മഞ്ചാടി
(ഭക്തിഗാനം)
കണ്ണന്റെ മുന്നിലെ മഞ്ചാടി

പൊന്നു ഗുരുവായൂർ തിരുനടയിൽ
മഞ്ചാടിക്കുരുവൊന്നു മുന്നിൽ കിടക്കുന്നു
അതിനോടായി കണ്ണൻ ചോദിച്ചു സങ്കടമായോ
എൻ ശ്രീകോവിലിൽ വരാൻ പറ്റിയില്ലായെന്നുള്ളതൊരു സങ്കടമില്ലേ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

കണ്ണാ കണ്ണാ കണ്ണാ എന്ന് വിളിച്ചേ
പൊന്നു ഗുരുവായൂർ തിരുനടയിലേക്ക് നടക്കുന്ന ആളുകളുടെ
കാലുകളാൽ ചവിട്ടുമ്പോൾ എന്തൊരു സുഖമെന്നറിയുമോ
പിന്നെ ഇന്ന് ശീവേലിക്ക് എഴുന്നള്ളിക്കുമ്പോൾ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

നിന്റെ കുഞ്ഞു കാലും എന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ
എന്തൊരു സുഖം! എന്തൊരു ഭാഗ്യമാണത്
ആ മഞ്ചാടിക്കുരുവിനെ പോലെ ആവാറാവണം നമ്മൾ
അതിന്റെ പേരാണ് സൗഭാഗ്യം

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

കൃഷ്ണാ പൊന്നു ഗുരുവായൂർ പൂന്തോട്ട വീഥിയിൽ
പീലിയും ചൂടി പൂവമ്പൻ പോലൊരു പൂഞ്ചിലുക്കവുമായി
പുന്നാരകൃഷ്ണന്റെ പാദങ്ങൾ തേടി
പോകുന്നു ഞാനിന്ന് പാടവരമ്പിൽ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

കുഞ്ഞുതൻ കാലടി കുളിരു നൽകുന്നു
നെഞ്ചിൽ നിറയുന്നു നിത്യസൗഭാഗ്യം
കണ്ണന്റെ കൈകളിൽ കുടികൊള്ളും പീലി
കണ്ണേറൂ കിട്ടാതെ കാക്കണമേ നീ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

ഓടക്കുഴൽ നാദം ഓടിയെത്തുന്നു
ആത്മാവിൽ അമൃതായ് അലിഞ്ഞുചേരുന്നു
ഗോപികാമാരന്റെ കണ്മണി നീയെന്റെ
പാപങ്ങൾ തീർക്കണേ പാർവണചന്ദ്രാ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

വൃന്ദാവനത്തിലെ വെണ്ണതോൽക്കും മുഖം
ചെന്താമരപ്പൂ പോൽ മനോഹരമായ നിൻ രൂപം
മനസ്സിൻ മുകുരത്തിൽ തെളിയുന്നു കൃഷ്ണാ
ജന്മം സഫലമായ് മാറുന്നു നാഥാ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

അമ്പാടി മേയുന്ന അഖിലേശാ ശരണം എന്നും
തുമ്പമില്ലാതെ ഞാൻ തുടരുന്നീ യാത്രയിൽ
കൈപിടിച്ചുയർത്തണേ കാരുണ്യമൂർത്തേ
കൈകൂപ്പി നിൽക്കുന്നു കാർവർണ്ണാ മുന്നിൽ

കണ്ണാ കണ്ണാ ഗുരുവായൂരപ്പാ
കണ്ണിനു കുളിർമ നൽകുന്നു ദർശനം

ജീ ആർ കവിയൂർ 
30 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ