കണ്ണാടിയിലെ ഉണ്മ

കണ്ണാടിയിലെ ഉണ്മ
കണ്ണാടി നോക്കും മനസ്സേ
കാണുന്നത് മായയാണെങ്കിലും
ഉള്ളിൻ്റെ ഉള്ളിൽ നീറിപുകയുന്നത്
ഉടയവരുണ്ടോ അറിയുന്നു വേദന

മുഖം മനസ്സിൻ്റെ പ്രതിരൂപമെന്ന്
മൊഴികൾ പറഞ്ഞത് എത്ര സത്യം
മിഴികളിൽ തെളിയും വിഷാദം
മഷിയാൽ പടരുന്നു സ്വാന്തനമായി

മറച്ചുവെയ്ക്കുവാൻ നോക്കുമ്പോഴും
കണ്ണുനീർ തുളുമ്പിടുന്നു കവിളിൽ
അധ്വാനഭാരം തൻ വിയർപ്പുതിരുമ്പോൾ
ഉള്ളം തകർന്നുപോയ് നീറുന്നുവോ

ഓർമ്മകൾ തൻ തിരമാലകൾ നെഞ്ചിലടിക്കുമ്പോഴും
കൈവിട്ടുപോയ കാലത്തിൻ വീഥികളിൽ
മനസ്സിൽ തങ്ങിനിൽക്കുന്ന നോവിൻ്റെ അഴകിൽ
എഴുതുന്നു എൻ്റെ പ്രാണൻ്റെ വരികൾ

തീരാത്ത മോഹങ്ങൾ അരികിൽ ചേരുമ്പോൾ
കാലത്തിൻ യാത്രാമൊഴി കേൾക്കവേ
നോവിൻ കുളിരിൽ അലിഞ്ഞുപോയ നിമിഷങ്ങളിൽ
നിത്യമാം ഉണ്മ മാത്രമായി അവശേഷിക്കുന്നു

ജീ ആർ കവിയൂർ 
30 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ