ഒരുപിടി ഓർമ്മപ്പൂക്കൾ”

ഒരുപിടി ഓർമ്മപ്പൂക്കൾ”
ഒരു പിടി പൂക്കൾ വാരിയിട്ട്
ഓർമ്മകളുടെ കണ്ണുനീർ മുത്തുകൾ
ഒഴുക്കി മടങ്ങി വന്നു ഓർത്തെടുത്തു
ഓണവും വിഷുവും ഒരുമിച്ചനാളുകൾ

പൂമരച്ചുവട്ടിലെ ആ സന്ധ്യയിൽ
പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോൾ
മിഴികളിൽ പൂത്തൊരു കിനാവുപോലെ
മനസ്സിൽ വിരിഞ്ഞൊരു പ്രണയകാലം

കൈകോർത്തു നടന്ന വഴിയോരങ്ങളിൽ
കാറ്റിനൊപ്പം ഒഴുകിയ മൊഴികളും
നിലാവു പെയ്തൊരു രാത്രിയിലെന്നും
നെഞ്ചിൽ സൂക്ഷിച്ചൊരു മധുരനിമിഷം

കാലം കടന്നുപോയ വഴികളിലും
മായാതെ നിൽക്കുന്നൊരു സ്നേഹചിത്രം
പിരിഞ്ഞുപോയെങ്കിലും ഇന്നും ഉള്ളിൽ
പൂവായ് വിരിയുന്നു ആ പ്രണയകാലം.


ജീ ആർ കവിയൂർ 
31 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ