തിരകൾ തേങ്ങുമ്പോൾ

തിരകൾ തേങ്ങുമ്പോൾ
തിര വന്നു കാലിൽ തൊട്ടകന്നു 
തിരികെ വരാത്ത ഓർമ്മകളുണർത്തി 
കടലിരമ്പം ഉള്ളിൽ തേങ്ങലായി 
കിനാവുകളുടെ നോവേറ്റി മടങ്ങി  

മൗനം വജ്രമാകും,
മനയുക്തി പറയാതെ...
കണ്ണിൻ കോണിലെ നനവിൽ
കാണാതെ പോയ വാക്കുകളായി...

സാഗരത്തിനക്കരെയായി
തിരകൾ തേങ്ങുമ്പോൾ,
കനലായ് കത്തുന്നൊരു
കാത്തിരിപ്പായി ഞാൻ...

പറയാതെ പോയൊരു സ്നേഹം
നെഞ്ചിൽ മിച്ചമാകുമ്പോൾ,
മറക്കാനാവാത്ത നോവുകൾ
മിഴികളിൽ മഴയായ് പെയ്യും...

ജീ ആർ കവിയൂർ
31 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ