തുടിക്കുന്നു നെഞ്ചകം
തുടിക്കുന്നു നെഞ്ചകം
അറിയാതെ പറഞ്ഞ വാക്കുകളൊക്കെ
അറിയുന്നു ഇന്ന് ഹൃദയത്തിലാകെ,
മറക്കുവാൻ ശ്രമിച്ച നാളുകളൊക്കെയും
മിഴികളിൽ വീണ്ടും തെളിയുമ്പോൾ,
പറയുവാൻ അവശേഷിച്ച സത്യങ്ങൾ
ചുണ്ടിൽ വന്നു നിറയുന്നു,
മൗനമായ് പോയൊരു സന്ധ്യയിൽ
മനസ്സിൻ വാതിൽ തുറന്നിരുന്നു.
അറിയാതെ പറഞ്ഞ വാക്കുകളൊക്കെ
അറിയുന്നു ഇന്ന് ഹൃദയത്തിലാകെ,
പറയാതെ പോയൊരു സ്നേഹവാക്കിനായ്
കാത്തിരിക്കുന്നു ഇന്നും മനസ്സ്,
നിഴലായി കൂടെയുണ്ടായിരുന്ന
നാളുകൾ ഓർമ്മയായി മാറുമ്പോൾ,
അകലങ്ങളിലെവിടെയോ നിന്നൊരു
മധുരസ്വരം കാതിൽ കേൾക്കുന്നു.
അറിയാതെ പറഞ്ഞ വാക്കുകളൊക്കെ
അറിയുന്നു ഇന്ന് ഹൃദയത്തിലാകെ,
തിരികെ വരുമോ എന്നാശിച്ചു
വഴിയരികിൽ കണ്ണുകൾ കാത്തിരുന്നു,
കാലം മായ്ക്കാത്ത മുറിവുകളൊക്കെയും
കണ്ണീരായ് പെയ്തിറങ്ങുമ്പോൾ,
കൈകൾ കോർത്തൊരു നിമിഷം മാത്രം
തിരികെ കിട്ടിയിരുന്നെങ്കിൽ,
തീരാത്ത നൊമ്പരം തീർന്നേനെ...
ജീ ആർ കവിയൂർ
31 08 2026
(തിരുവല്ല, കവിയൂർ)
Comments