പറയുന്നവർ
പറയുന്നവർ
പറയുന്നവർ പലതും പറയും,
വാക്കുകൾ കൊണ്ട് മനം നിറയ്ക്കും,
പക്ഷേ വാക്കു പാലിക്കേണ്ട നേരം,
പലരും പിന്നിലേക്ക് മാറും.
വാഗ്ദാനങ്ങൾ നൽകാൻ എളുപ്പം,
വാക്കുകൾ പറയാനും എളുപ്പം,
പറഞ്ഞതൊന്ന് ചെയ്യാൻ വന്നാൽ,
പലർക്കും പല കാരണങ്ങൾ.
വാക്കിനേക്കാൾ വിലയുള്ളത്,
വാക്കു പാലിക്കുന്ന മനസ്സാണ്,
പറഞ്ഞതുപോലെ ചെയ്തു കാണുന്നവർ,
ജീവിതത്തിൽ എന്നും മഹത്താണ്.
ജീ ആർ കവിയൂർ
31 08 2026
(തിരുവല്ല, കവിയൂർ)
Comments