അകലെത്തെ അമ്പിളി
അകലെത്തെ അമ്പിളി
അകലെത്തെ അമ്പിളി
അരികത്തു ചെന്നു നീ,
അവിടുന്നു സുഖമാണോ
എന്ന് അറിയിക്കുമോ
എൻ സന്ദേശം.
എൻ മിഴികൾ നനയുന്ന
നിലാവിൻ രാത്രിയിൽ,
എൻ മനസ്സിൽ വിരിയുന്ന
മൗനത്തിൻ പൂക്കളും
കൊണ്ടുപോകുമോ?
എൻ കാത്തിരിപ്പിന്റെ
നീളുന്ന വഴികളിൽ,
എന്നെങ്കിലും വരുമെന്ന
പ്രതീക്ഷ തളിർക്കുന്നു—
അവനോടു പറയുമോ?
ഒറ്റയ്ക്കു ഞാനിന്നും
ജനാലയ്ക്കരികിൽ,
നിലാവിനെ നോക്കി
നിശ്വാസമിടുമ്പോൾ,
അവൻ എന്നെ ഓർക്കുന്നോ?
താരങ്ങൾ ചുറ്റുമുണ്ടെങ്കിലും
തനിച്ചാണെൻ രാവുകൾ,
അവന്റെൊരു വാക്കിനായ്
കാതോർത്തിരിക്കുമെന്ന
കാര്യം പറയുമോ?
അകലെത്തെ അമ്പിളി,
അരികത്തു ചെന്നു നീ,
എൻ ഹൃദയം കാത്തുവെച്ച
ഈ സ്നേഹസന്ദേശം
അവനു നൽകുമോ?
ജീ ആർ കവിയൂർ
31 08 2026
( തിരുവല്ല, കവിയൂർ)
Comments