ഹരിനാമം പുണ്യമല്ലോ
ഹരിനാമം പുണ്യമല്ലോ
ഓരോ ഓടക്കുഴലും പിറക്കുന്ന നേരം
ഓമൽ കീർത്തനം പാടും ചുണ്ടിൽ നിന്നും
ഒഴുകിയെത്താൻ കണ്ണന്റെ ദിവ്യനാമം
ഒഴിയാത്ത മോഹത്താൽ കനവു കാണുന്നു!
ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ!
ഓരോ താമരപൂ മുകുളങ്ങളും തൻ തണ്ടിൽ വിരിയുമ്പോൾ
ഗുരുവായൂരപ്പന്റെ തിരുമാറിലെ മാലയായി മാറാൻ
ആ തിരുമേനിയിൽ ചേർന്നങ്ങനെ ഉറങ്ങാൻ കൊതിച്ചൂ ഉഴിയാം മണ്ണിൽ മോഹങ്ങൾ പൂക്കുന്നു!
ഓരോ നിമിഷവും നിൻ കഥകൾ പറയാൻ
ഈ ജന്മം നൽകിയ ഭഗവാനേ തൊഴുന്നു!
ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ!
ആദ്യം ഞാൻ നമസ്കരിക്കുമാ തൃപ്പാദ-
ത്തീർത്ഥത്തിൽ സർവ്വവും സമർപ്പിക്കുന്നു!
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തരുളണേ
ഭക്തിതൻ നിർവൃതി നൽകീടുമേ കൺമണീ!
ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ!
പാടിയും പറഞ്ഞും നിൻ ഭക്തിഭാവം
ഹൃദയത്തിൽ നിത്യവും നിഴലിക്കട്ടെ
ഈ വരികളിലെ ഭക്തിയും ഭാവവുമെല്ലാം
എന്റെ കണ്ണന്റെ മുന്നിൽ സമർപ്പിക്കുന്നു!
ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ!
ജീ ആർ കവിയൂർ
01 09 2026
(തിരുവല്ല, കവിയൂർ)
.
Comments