പ്രണയ വസന്തം കണ്ടുവോ (ഗസൽ)

പ്രണയ വസന്തം കണ്ടുവോ (ഗസൽ)

ഞാൻ തേടും വർണ്ണവസന്തത്തിൽ
വിരിയുമാ പ്രണയ പുഷ്പങ്ങൾ 
കാണാറുണ്ടോ , നീയും കാണാറുണ്ടോ 

ആ ആ ആ ആ 

നീലവാനത്തിൽ പറന്നകലും പറവകളും 
അവർ പാടും പാട്ടിന്റെ രാഗങ്ങളും 
ആഴക്കടലിൻ താളലയങ്ങളും 
തീരത്തെ മുത്തമിട്ട് അകലും തിരകളും 

ആ ആ ആ ആ 

കാറ്റിന്റെ കൈകൾ വന്നു തൊട്ടുതലോടും 
മൃദു മന്ത്രണം കേട്ടില്ലേ അതു നൽകും 
സ്നേഹ തരളിതമാ സ്പർശാനുഭവങ്ങൾ 
നൽകും മനസ്സിൽ വിടരും അനുഭൂതി അറിയാറില്ലേ

ആ ആ ആ ആ 

ഹൃദയാകാശത്തിൽ മലരും 
സുമങ്ങളുടെ ഗന്ധത്തെ അറിയുന്നില്ലേ 
ഞാൻ തേടും വർണ്ണവസന്തത്തിൽ
വിരിയുമാ പ്രണയ പുഷ്പങ്ങൾ 
കാണാറുണ്ടോ , നീയും കാണാറുണ്ടോ

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “