എൻ്റെ ഭാരതം
എന്റെ ഭാരതം
പത്മദളങ്ങൾ വിരിയും
മയൂരങ്ങൾ നർത്തനമാടും
മലയും കടലും ഒത്തുചേരും
ഒരൊറ്റ മനമോടുയരും
ഭാരതം പുണ്യ ഭാരതം
എന്റെ ഭാരതം
നാനാത്വത്തിൽ ഏക മന്ത്ര
മുഖരിതമാകും വസുദേവ
കുടുംബമാണ് എന്റെ ഭാരതം
പുണ്യ ഭാരതം ഭാരതം
ജനാധിപത്യത്തിന്റെ
വേദ മന്ത്രങ്ങളുരുവിടും
ലോകത്തിനു നന്മയേകും
ഭാരതം പുണ്യപുരാണങ്ങളെ
താലോലിക്കും എന്റെ ഭാരതം
സമസ്ത മാനവതയ്ക്കും സുഖം പകരണമെന്ന് മനമറിഞ്ഞു പാടുമെൻ
ഭാരതം പുണ്യഭാരതം
എന്റെ ഭാരതം
ജീ ആർ കവിയൂർ
23 01 2023
Comments