എന്നെന്നറിയാതെ
എന്നെന്നറിയാതെ
പുഴയോരത്തിരുന്നു ചിന്തിച്ചു
കഴിഞ്ഞകാലത്തിൻ നേർചിത്രങ്ങളോരോന്നും,
നെൽവയലുകളും തെങ്ങും
ചെമ്മൺപാതയു-
മുള്ളോരു ഗ്രാമത്തിലായ്!
നേർച്ചയും വഴിപാടുവുമായ്
അമ്മയ്ക്കുകിട്ടിയ ജന്മപുണ്യം!
തൊടിയിലും പുഴയിലും, അമ്പലനടയിലും കളിച്ചുവളർന്ന ബാല്യം!
മെല്ലെ കൗമാര സ്വപ്നങ്ങളിലേക്ക് നടന്നു നീങ്ങി
അമ്പലനടയിൽ വച്ചു ദേവിയെകണ്ടപോലാദ്യമായ് അവളെ കണ്ടതും
സ്വപ്നങ്ങളോ- രോന്നുനെയ്തുനടന്നതും!
ഉള്ളിലുള്ളതു പറയാനേറെനാൾ, ഉള്ളിലൊതുക്കിയതും!
അവൾ പോകും വഴികളിലൂടെ കണ്ണുനട്ടിരുന്നതും!
അവൾക്കായിരചിച്ച കവിതകൾ
അച്ചടിമഷിപുരണ്ട് കണ്ടപ്പോളുണ്ടായ നിർവൃതികളും!
കൂട്ടുകാരുടെ പ്രോത്സാഹനവും!
അവസാനം ജീവിത സമാന്തരങ്ങളി-
ലേറിയവൾയാത്രയായി. അവൾക്കായി അലഞ്ഞുതേടിയിന്നും തുടരുന്നു
ഈ ജീവിതയാത്ര മുടിവെന്നെന്നറിയാതെ!.
ജീ ആർ കവിയൂർ
26 01 2023
Comments