നീയില്ലാതെ ഒരു നിമിഷവും ഗാനം
നീയില്ലാതെ ഒരു നിമിഷവും
ഗാനം
നീ വന്ന മാത്രയിൽ
വസന്തം തളിരിട്ടു
നൃത്തമില്ലാതെ
നൂപുരങ്ങൾ കിലുങ്ങി
നിന്നെ കണ്ട ഉടനെ
വളകൾ ചിരിച്ചുടഞ്ഞു
മേഘമില്ലാതെ
മഴ പൊഴിഞ്ഞു
ഓ ഓ ഓ ഓ
ആ ആ ആ ആ
എന്റെ ശ്വാസങ്ങളിൽ
നീ മാത്രം നിറയുന്നു
നീയില്ലാതെ ഒരു നിമിഷം പോലും കഴിയുവാൻ ആവുന്നില്ല
ഞാൻ നോക്കും
കണ്ണാടിയിൽ ആയി
നിന്നെ മാത്രം
കാണുന്നുവല്ലോ
നീ നോക്കിയപ്പോൾ
ജന്മജന്മാന്തര
പ്രണയമറിഞ്ഞു
ഹൃദയമിടിച്ചു
നീ വന്ന മാത്രയിൽ
വസന്തം തളിരിട്ടു
നൃത്തമില്ലാതെ
നൂപുരങ്ങൾ കിലുങ്ങി
ജി ആർ കവിയൂർ
24 01 2023
Comments