നനാത്വമേ ഏകത്വമറിയുക


വാക്കുകള്‍ നഷ്ടമായി 
നിന്റെ ഈണങ്ങളുടെ 
നിഴലിന്‍ മറവില്‍

നീല നിലാവിൻ്റെ ചാരുത
നിശാഗന്ധികളുടെ 
മണമേറ്റ് മയങ്ങും കനവ്

അലറി കരയുന്ന 
വിരഹയാം സാഗരം
കാത്ത് കിടക്കും കര

ബാല്യ കൗമാരങ്ങൾ
വാടി നരച്ച ശരീരം
തളരാത്ത മനസ്സ്

മിച്ചമായ ഏക സ്വത്ത്
അന്ത്യ തിരി കാത്ത്
അസ്ഥി തറയും

ഞാനെന്ന ഭാവമറിഞ്ഞ്
ഞാനെന്ന സംജ്ഞയറിയും
നനാത്വമേ ഏകത്വമറിയുക

ജീ ആർ കവിയൂർ
23 01 2023

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “