ആർക്കും അറിയാത്തത്

ആർക്കും അറിയാത്തത്

ആരയാലും കൊമ്പത്തെ
അമ്പിളി പൂവും 
അഴകളുള്ള നിൻ മിഴികളും
അണയാത്ത സ്വപ്നങ്ങളും
ആഴക്കടലോളം വിരഹനോവും
അരികിലെത്തുമ്പോൾ 
അകലുന്ന നിൻ മൗനവും
ആരാണ് നിനക്ക് പ്രണയമെന്ന
അറിയാതെ പേരിട്ടത് അറിയില്ല
അറിയുമെന്ന് നടിക്കുന്നവർക്ക്
അറിയാത്തതും അറിയില്ല എന്ന്
ആണയിട്ടു പറയുന്നവർക്ക്
അറിയുന്നതുമല്ലോ പ്രണയം

ജീ ആർ കവിയൂർ
06 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “