പാപമോയീ പ്രണയം (ഗസൽ)
പാപമോയീ പ്രണയം (ഗസൽ)
പ്രണയമെന്ന വ്രണമെത്ര നാളായ്
എൻ ഹൃദയത്തെ നോവിക്കുന്നുവല്ലോ
നിലാവൊളിയും സൂര്യകിരണങ്ങളൊക്കെ
തിളക്കമെറ്റുന്നു നിത്യമിങ്ങനെയെന്ന് നീയും അറിയുന്നുവോ
ഇനിയീ വിരഹത്തിൻ കൂടാരത്തിൽ
കഴിയുവാനാവില്ല കണ്ണേ
സ്വപ്നമെന്ന മിഥ്യയിലിനി
കഴിയുവാനാവില്ലയെന്നാൽ
നിന്റെ പേരിൽ ജീവിക്കാൻ
എന്തെങ്കിലുമൊന്നു മൊഴിയുക
എന്തേയകറ്റുന്നുയിങ്ങനെ
കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നു
ഇദയകനി പോലെ പാപമോയീ പ്രണയം
ജീ ആർ കവിയൂർ
06 01 2023
Comments