മൗനമായ് മാറുന്നുവല്ലോ
മൗനമായ് മാറുന്നുവല്ലോ
നിനക്കായി മരിക്കാൻ
ലക്ഷങ്ങൾ ഉണ്ടായിരിക്കാം
എന്നാൽ ഞാൻ നിന്നോടൊപ്പം
ജീവിക്കാൻ ആഗ്രഹിക്കുന്നു
പ്രണയത്തിനെ കുറിച്ച് നമുക്ക് രണ്ടുപേർക്കും അനുഭവപ്പെട്ടിരുന്നു
എങ്കിലും ഞാൻ അത് പറയാൻ ശ്രമിച്ചു എന്നാൽ നീ പലപ്പോഴും കണ്ണുകൊണ്ട് പറഞ്ഞിരുന്നു
സമുദ്രം ഇല്ലെങ്കിലുമൊരു
ഒരു പുഴ എങ്കിലും ഉണ്ടായിരിക്കണം
നിന്റെ ഗ്രാമത്തിലായി
ജീവിതം വേണമെവിടെ ആയാലും
കണ്ണുകൊണ്ട് കാണുന്നുവെങ്കിൽ
ജനവാസം ഉണ്ടായിരിക്കണം നമുക്ക്
ഹൃദയംകൊണ്ട് കാണുകിൽ
നഷ്ടമായത് എനിക്കല്ലോ
ജീവിതത്തിന്റെ ഓരോ നിമിഷവും
വേദന കൊണ്ടു നിറഞ്ഞു പിന്നെ
എങ്ങിനെ പറയും നാം സ്വതന്ത്രരെന്ന്
സത്യസന്ധമായ പ്രണയം
ഒരിക്കലും ഒടുങ്ങുകയില്ല
എന്നാൽ സമയത്തോടൊപ്പം
മൗനമായി മാറുന്നുവല്ലോ
ജീ ആർ കവിയൂർ
26 01 2023
Comments