എന്താണ് വിളിക്കേണ്ടത് (ഗസൽ )
എന്താണ് വിളിക്കേണ്ടത് (ഗസൽ )
മൗനസുധാരസത്തിൽ
മുങ്ങിനിവരുമ്പോളായ്
എൻ തൂലികയിൽ വിരിഞ്ഞ
പ്രണയാക്ഷരങ്ങളൊക്കെ
നിന്നെക്കുറിച്ചുള്ളതായിരുന്നു
മിഴിയിണകളിലെ കരിമഷിയുടെ ചേലുകണ്ടു
മനം വല്ലാതെ തുടിച്ചുവല്ലോ പ്രിയതേ വല്ലാതെ തുടിച്ചുവല്ലോ
ഞാനറിയാതെ വിരൽത്തുമ്പിൽ
വിരിഞ്ഞ അക്ഷരപ്പൂവേ
നിന്നെ എന്താണ് വിളിക്കേണ്ടത്
കവിതയെന്നോ
ജീ ആർ കവിയൂർ
21 01 2023
Comments