കാത്തിരുന്നുവെങ്കിൽ

കാത്തിരുന്നുവെങ്കിൽ 

ആരെയാണോ സ്വന്തമാക്കാൻ 
കഴിഞ്ഞില്ലെങ്കിലുമത്യാവശ്യമില്ല 
വേണ്ടയെന്ന് വയ്ക്കരുത് 
എന്നാൽ അവരെ തന്നെ പ്രണയിക്കുക 

ആദ്യം തോന്നുമായിരുന്നു 
നീ ലോകമാണെന്ന്  
എന്നാൽ ഇപ്പോൾ തോന്നുന്നു 
നീയും ലോകമാണെന്ന് 

അകാരണമായിട്ടെങ്കിലും 
കൂട്ടുകാരൻ ആക്കുമ്പോൾ 
ചിലപ്പോൾ തോന്നും 
ഗൂഢാലോചന ആണെന്ന് 

ശത്രുതയെങ്കിലും സുഹൃർ ബന്ധം 
നിലനിർത്തി പോരുകയും ചെയ്തിരുന്നു 
എന്നാൽ അയച്ച കത്തുകളൊക്കെ 
കത്തിച്ചു കളഞ്ഞെങ്കിലുമിന്നു 
മേൽവിലാസം സൂക്ഷിക്കുന്നു 

പേര് വേണ്ട പെരുമ വേണ്ട 
നല്ലതെന്നുള്ള പ്രോത്സാഹനവും വേണ്ട 
എന്നാൽ രണ്ടു വാക്ക് ചേരുന്ന
വാക്കാണ്, നന്ദി അതു മാത്രം വേണം 

കരുതി മറന്നവളെ എന്നാൽ 
ഇന്നും ഏതോ കാര്യം ഓർത്ത് 
അറിയാതെ എങ്ങനെയോ 
കണ്ണുകൾ നിറഞ്ഞു പോയി 

ആരെങ്കിലുമൊന്ന് എന്റെ നേർക്കു
ഒന്ന് എത്തി നോക്കിയിരുന്നുവെങ്കിൽ 
ആരെങ്കിലും എനിക്ക് ആയി 
വഴിക്കണ്ണുമായ് കാത്തിരുന്നുവെങ്കിൽ 

ജീ ആർ കവിയൂർ 
11 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “