കവി മനം
കവി മനം
അഴലിൻ്റെ ആഴങ്ങളിൽ
ഓർമകളുടെ മിഴിതെളിഞ്ഞു
മൊഴിയുവാനാകും മുന്നേ
കൊഴിഞ്ഞു പോയതെന്തെ
മഴയുമകന്നു മയിലും കുയിലും
ആട്ടവും പാട്ടും നിർത്തിയല്ലോ
തഴുകി ഒഴുകും പുഴയുടെ പുളിനങ്ങളിൽ
പൊഴിഞ്ഞു വീണു കിനാക്കളും
പഴിയിത് ആരോട് പറയും
പഴയൊരു തന്ത്രികൾ തകർന്ന
തംമ്പുരു കണക്കെ ശ്രുതി തെറ്റി
വഴങ്ങുന്നില്ല മനസ്സും തൂലികയും
കറവ വറ്റിയ പശുവായ്
അക്ഷരങ്ങളും വരികളും
ചുരത്താതെ അയവിറക്കി
കഴിയും കവിയുടെ ഉള്ളമിതാരറിവു
ജീ ആർ കവിയൂർ
06 01 2023
Comments