ഭ്രമരമാക്കി( ഗസൽ )

ഭ്രമരമാക്കി( ഗസൽ )

നിൻ മിഴികളെൻ
ഹൃദയത്തോളമെത്തിയല്ലോ 
അവ വന്നു പുണരുന്നത് 
അറിഞ്ഞു ഞാനെന്നെ മറന്നു 

രാവകന്നു നിലാവുന്നു 
നിന്നോർമ്മകളൊക്കെ 
വീഞ്ഞിൻ ലഹരി പോലെ 
വിട്ടകന്നുവല്ലോ 

സ്വപ്നായാനത്തിൽ നിന്നുണരും 
എന്നെ കണ്ടിട്ടോ അറിയില്ല 
ചെമ്പകം എന്നെ നോക്കി
ചിരിതൂകി നിന്നു 

ഓർത്തെടുത്തു ഞാനപ്പോൾ 
അവളുടെ അധരപുടങ്ങളുടെ 
മൃദുലതയും നനവും പിന്നെ 
വാർ മുടിയിലെ മുല്ലപ്പൂവിൻ പരിമളവും 
എന്നെ ഒരു ഭ്രമരമായി മാറ്റിയല്ലോ 

നിൻ മിഴികളെൻ
ഹൃദയത്തോളമെത്തിയല്ലോ 
അവ വന്നു പുണരുന്നത് 
അറിഞ്ഞു ഞാനെന്നെ മറന്നു 


ജീ ആർ കവിയൂർ 
18 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “