എൻ മനോദർപ്പണത്തിൽ (ഗാനം)
എൻ മനോദർപ്പണത്തിൽ (ഗാനം)
എൻ മനോ ദർപ്പണത്തിൽ
കാൺമത് അമ്പിളിക്കലയോ
അല്ലിയാമ്പൽ പൂവോ
അരയന്ന പിടയോ
അഴകിൻ മിഴികളോ
മൊഴികളിൽ വിരിയും
മോഹനരാഗത്തിൻ
ശ്രുതി മധുരമോ
അലകടലിൽ വിരഹ ഭാവമോ
ചുംബനമെറ്റു കിടക്കും തീരത്തിൻ
പ്രണയ മധുരിമയോ
അറിയില്ല എനിക്കറിയില്ല
എൻ മനോഹർപ്പണത്തിൽ
കാൺമത് അമ്പിളിക്കലയോ
ജീ ആർ കവിയൂർ
21 01 2023
Comments